Tue Dec 12, 2023 10:56 PM 1ST

Location  

Sign In

​പി.എം.ആർ. റസിഡൻഷ്യൽ അസോസിയേഷൻ പരിശീലന ക്യാമ്പ് നടത്തി.

13 Nov 2025 09:23 IST

Jithu Vijay

Share News :

തിരൂരങ്ങാടി : ​പി.എം.ആർ. റസിഡൻഷ്യൽ അസോസിയേഷൻ (PMR) പാലച്ചിറമാടിന്റെ നേതൃത്വത്തിൽ എസ് ഐ ർ പരിശീലന ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി. അസോസിയേഷൻ അംഗങ്ങൾക്ക് അവബോധം നൽകുന്നതിനായി സംഘടിപ്പിച്ച ക്ലാസിന് ബൂത്ത് ലെവൽ ഓഫീസർ അസൈനാർ മാസ്റ്റർ നേതൃത്വം നൽകി.


​പി.എം.ആർ. പ്രസിഡന്റ് എ.സി.എ. റസാക്കിന്റെ അധ്യക്ഷതയിലാണ് പരിശീലന ക്യാമ്പ് നടന്നത്. ജനറൽ സെക്രട്ടറി സ്വാഗതം ആശംസിച്ചു.

​ബോധവൽക്കരണ ക്ലാസിൽ നിലവിലെ സാമൂഹിക സാഹചര്യങ്ങൾ, നിയമവശങ്ങൾ, പ്രാദേശിക പ്രശ്‌നങ്ങൾ എന്നിവ ചർച്ചാ വിഷയമായി. കാര്യക്ഷമമായ പ്രവർത്തനങ്ങളിലൂടെ അയൽപക്ക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സാമൂഹിക സേവന പ്രവർത്തനങ്ങളിൽ സജീവമാകാനും ക്യാമ്പ് ആഹ്വാനം ചെയ്തു.


​അസോസിയേഷൻ ഭാരവാഹികളായ ഫൈസൽ കരുമ്പിൽ, എ.സി. കെരിം, സുബൈർ പി., ഓ.കെ. അസൈനാർ, അനൂപ് എന്നിവർ ക്യാമ്പിൽ സജീവമായി പങ്കെടുത്തു. റസിഡൻഷ്യൽ അസോസിയേഷന്റെ തുടർ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നതായിരുന്നു പരിശീലന പരിപാടി

Follow us on :

More in Related News