Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Apr 2024 10:40 IST
Share News :
മുക്കം: കടുത്ത വേനൽ ചൂടിൽ റംബൂട്ടാൻ, ജാമ്പക്ക മരങ്ങളിലെ പഴങ്ങൾ മൂപ്പെത്തുന്നതിന് മുമ്പ് തന്നെ കൊഴിയൽ ഭീഷണി നേരിടുന്നു.' വീ ട്ടുമുറ്റങ്ങളിൽ വളപ്പുകളിലും ഗ്രാമഭംഗിയുടെ നിത്യഹരിത ശോഭക്കും ,പഴങ്ങൾക്കും നട്ട് പിടിപ്പിച്ച റ0 ബൂട്ടാൻ മരങ്ങളിലെ കായ്കളും, അതേസമയം ജാബക്ക കാഴ്കളും കൊഴിഞ്ഞ് വീഴുന്നത് കർഷകർക്ക് തിരിച്ചടിയാവുന്നത്. പഴങ്ങളുടെ രാജകുമാരിയായ റമ്പൂട്ടാൻ പൂവീട്ട് കായ്കൾ പിടിക്കാൻ തുടങ്ങിയപ്പോൾ തന്നെ വ്യാപകമാ കൊഴിയൽ തുടങ്ങിയത്. ചിലയിടങ്ങളിൽ ഇക്കുറി നേരത്തെ മരങ്ങൾ പൂത്ത് കായ്കൾ പിടിച്ച് തുടങ്ങിയിരുന്നു. പച്ച നിറത്തിൽ നിന്ന് ചുവപ്പിലേക്കും, മഞ്ഞയിലേക്കും മാറ്റം വരുന്നതിന് മുമ്പാണ് കായ്കൾ കൊഴിയുന്നത്. മുക്കം നഗരസഭയിലെ ഭൂരിഭാഗം ഡിവിഷനുകളിലും റമ്പൂട്ടാൻ മരങ്ങളുണ്ട്. നിത്യഹരിത സസ്യമായ റമ്പൂട്ടാൻ പഴങ്ങളുംഅതിരുചികരമാണ്.ഗ്രാഫ്റ്റിങ്ങ്, ബഡിംങ്ങ് നടത്തിയ തൈകളാണ് കൂടുതൽ പേരും കൃഷി നടത്തിയത്. അല്ലാത്ത തൈകൾ തോട്ടങ്ങളിൽ വെച്ച് പിടിപ്പിച്ചവരുമുണ്ട്. രണ്ടര മൂന്ന് വർഷമാകുമ്പോഴും ഫലങ്ങൾ ലഭിച്ച് തുടങ്ങുന്നതെങ്കിലും കടുത്ത വേനൽ ചൂട് മരങ്ങൾ നാശ ഭീഷണിയിലായത്.. കടും ചുവപ്പ്, മഞ്ഞ, ഇളം പച്ച നിറത്തിലുള്ള റമ്പൂട്ടാനാണ് പലയിടത്തും വ്യാപകമായി കണ്ട് വരുന്നത്. തെക്ക് കിഴക്കൻ രാജ്യങ്ങളിലാണ് റമ്പൂട്ടാൻ വ്യാവസായികമായി കൃഷി ചെയ്യുന്നത്. എന്നാൽ കേരളത്തിലെ തെക്കൻ ജില്ലകളിലും റമ്പൂട്ടാൻ തോട്ടങ്ങൾ വ്യാപകമായിട്ടുണ്ട്. രോമ നിബിഡമായ റമ്പൂട്ടാൻ പഴത്തിന്റെ ഉൾഭാഗത്തിലെ കാമ്പാണ് ഭക്ഷിക്കുന്നത്.ഇവയിൽ കുരുവുള്ളതും തീരെ കുരുവില്ലാത്തതുണ്ട്.. കുരുവില്ലാത്ത റമ്പൂട്ടാനും രുചിയിൽ കേമനാണ്. ഫെബ്രവരി മുതൽ ഏപ്രിൽ മാസങ്ങളിലാണ് റമ്പൂട്ടാൻ പൂക്കളുണ്ടാവുന്നത്.തുടർന്ന് നാല് മാസ കാലത്തിന് ശേഷം വിളവെടുവെടുക്കാം. ജൂൺ, ജൂലായ് മാസങ്ങളിൽ വിട്ടുമുറ്റത്തും വളപ്പുകളിലും ഇരുണ്ട പച്ചപ്പിന്റെ മരങ്ങളിൽ ചുവപ്പും, മഞ്ഞയുടെ നിറചാർത്തിൽ റമ്പൂട്ടാൻ പഴങ്ങൾ മനോഹരമാണ്. പഴങ്ങളുടെ രാജകുമാരി എന്ന പേരിലും റമ്പൂട്ടാൻ അറിയപ്പെടുന്നുണ്ട്.ഔഷധ കലവറയാണ് റമ്പൂട്ടാൻ പഴം. വിറ്റാമീൻ സി. ധാരാളമSങ്ങിയിട്ടുണ്ട്.പനി, ജലദോഷം എന്നിവയെ പ്രതിരോധിക്കുന്നതിൽ റമ്പുട്ടാൻ പഴത്തിന് സാധിക്കുമെന്നാണ് പറയപ്പെടുന്നത്.ഇതിലടങ്ങിയിരിക്കുന്ന ഘടകങ്ങൾ ചർമ്മ സൗന്ദര്യത്തിനും, ശരിരത്തിലെ എല്ലുകൾക്ക് ശക്തി പകരാനും, രക്തയോട്ടം വർദ്ധിപ്പിക്കുന്നതിലും റമ്പൂട്ടാൻ പഴം നല്ലതാണ്. ചെമ്പിന്റെ അംശവും അടങ്ങിയിട്ടുണ്ട്. ശരാശരി ഒരു മരത്തിൽ നിന്ന് അഞ്ച് കിലോ മുതൽ മുകളിലേക്ക് പഴങ്ങൾ ലഭിക്കും. ജാബക്ക മരങ്ങളും പലയിടത്തും നേരത്തെ പൂ വിട്ട് കായ്കൾ പിടിച്ചിരുന്നു.ഇതാകട്ടെ വേനൽ ചൂടിൻ്റെ ശക്തിയിൽ വ്യാപകമായി കൊഴിഞ്ഞ് പോയത് കർഷകരെ പ്രയാസ്സപ്പെടുത്തിരിക്കയാണ്. വൈറ്റമിൻ സിയും , സോഡിയം , അയേൺ, പ്രോട്ടീൻ ഫൈബർ ധാരാളമായി അടങ്ങിയ പഴമാണ് ജാമ്പക്ക.ശരീരത്തിലെ ജലം നഷ്ടം പരിഹരിക്കാൻ പറ്റിയ പഴമാണ്.
ചിത്രം: വേനൽ ചൂടിൽ കൊഴിയൽ ഭിഷണി നേരിടുന്ന മൂപ്പെ ത്താത്ത റം ബൂട്ടാൻ മരത്തിലെ കാഴ്കൾ '
Follow us on :
Tags:
More in Related News
Please select your location.