Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Nov 2024 22:28 IST
Share News :
തലയോലപ്പറമ്പ് :കുറ്റമറ്റ സംഘടനവും കുട്ടികളുടെ മികവുറ്റ അവതരണംകൊണ്ടും ശ്രദ്ധേയമായ വൈക്കം ഉപജില്ല സ്കൂൾ കലോൽസവം ചുവട് 2024 സമാപിച്ചു. ബ്രഹ്മമംഗലം എച്ച് എസ് എസ്& വി എച്ച് എസ് എസ് സ്കൂളിൽ നാല് ദിവസങ്ങളിലായി നടന്ന് വന്ന കലോത്സവത്തിനാണ് സമാപനമായത് . സ്കൂൾ കലോത്സവത്തിന് ഗ്രീൻ പ്രോട്ടോകോൾ പൂർണ്ണമായി പാലിച്ച് നടത്തിയ ഭക്ഷണശാലയും ഭക്ഷണ വിതരണവും കലോത്സവത്തെ വേറിട്ടതാക്കി. മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക്ക്, പേപ്പർ പെയിറ്റുകളും, ഗ്ലാസുകളും പൂർണ്ണമായി ഒഴിവാക്കി സ്റ്റീൽ പാത്രങ്ങൾ ഉപയോഗിച്ചാണ് ഭക്ഷണം വിതരണം ചെയ്തത്. മറ്റ് ഉപജില്ലകളിൽ നിന്നും വ്യത്യസ്ഥമായി
കലോത്സവത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും , രക്ഷകർത്താക്കൾക്കും , അധ്യാപകർക്കും മറ്റ് ചുമതല വഹിക്കുന്നവരും അടക്കം ദിവസവും ആയിരത്തിലധികം പേർക്കാണ് വിഭവസമൃദ്ധവും , രുചികരവുമായ ഭക്ഷണം നൽകിയത്.സമൂഹത്തിലെ സുമനസ്സുകളുടെ സഹായത്താലാണ് കലോത്സവത്തിന് എത്തിയ മുഴുവൻ ആളുകൾക്കും ഭക്ഷണം നൽകാൻ കഴിഞ്ഞതെന്ന് ഭക്ഷണ കമ്മിറ്റിയുടെ ചുമതല വഹിക്കുന്ന കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ വൈക്കം ഉപജില്ലാ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. സംഘാടക മികവും, പങ്കാളിത്തവും കുട്ടികളുടെ മികച്ച പ്രകടനവും കലോത്സവം മുൻവർഷത്തെ അപേക്ഷിച്ച് മികവുറ്റതാക്കിയെന്ന് വൈക്കം എ ഇ ഒ ജോളി മോൾ ഐസക്ക് പറഞ്ഞു. കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ ഒന്നിനൊന്ന് മികച്ച് നിന്നു.ഭരതനാട്യം, മോഹിനിയാട്ടം, ചവിട്ട് നാടകം, പരിചമുട്ട് കളി, നാടക അവതരണം, മാർഗ്ഗംകളി തുടങ്ങി മത്സര ഇനങ്ങൾ കാണാൻ സദസ്സ് നിറഞ്ഞ് കവിഞ്ഞത് ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധയാകർഷിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടമാണ് മിക്ക മത്സര ഇനങ്ങളിലും നടന്നത്. ഹരിത കർമ്മ സേനയുടെ പ്രവർത്തനവും കലോത്സവത്തിൻ്റെ വിജയത്തിന് മുഖ്യപങ്ക് വഹിച്ചു.വ്യാഴാഴ്ച വൈകിട്ട് 6ന് നടന്ന സമാപന സമ്മേളനം
കോട്ടയം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പി. എസ് പുഷ്പമണി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ടി. ആർ സുഗതൻ അദ്ധ്യക്ഷത വഹിച്ചു. സമ്മാനദാനം വൈക്കം എ.ഇ.ഒ ജോളിമോൾ ഐസക്ക് നിർവഹിച്ചു. സ്കൂൾ സെക്രട്ടറി ഷാജി പുഴവേലി, പി ടി എ പ്രസിഡൻ്റ് റെജി പൂത്തറ , ജനറൽ കൺവീനർ എൻ. ജയശ്രീ, ജോയിൻ്റ് കൺവിനർന്മാരായ എസ്. അഞ്ജു , എസ്. അഞ്ജന , എച്ച് എം ഫോറം സെക്രട്ടറി പി. പ്രദിപ്, സംഘാടക സമിതി കൺവിൻന്മാരായ നിഷാദ് തോമസ് , എൻ. വൈ അബ്ദുൽ ജമാൽ, പി. ആർ ശ്രീകുമാർ ,ജിയോ ജി ജോസ് , ശ്രീജ തുടങ്ങിയവർ പ്രസംഗിച്ചു. എൽ പി വിഭാഗത്തിൽ ഏനാദി എൽ പി സ്കൂൾ ഓവറോൾ ചാംപ്യൻഷിപ്പ് നേടി. യുപി വിഭാഗത്തിൽ വി എച്ച് എസ് എസ് ബ്രഹ്മമംഗലം ഓവറോൾ ചാംപ്യൻഷിപ്പും ഹൈസ്കൂൾ വിഭാഗത്തിൽ വൈക്കം സെൻ്റ് ലിറ്റൽ തരേസ ജി എച്ച് എസ് എസ് ഓവറോൾ ചാംപ്യൻഷിപ്പും ഹയർ സെക്കൻഡറി വിഭാഗത്തിൽ കുട വെച്ചൂർ സെൻ്റ് മൈക്കിൾ എച്ച് എസ് എസ്സും ഓവറോൾ ചാംപ്യൻഷിപ്പ് കരസ്ഥമാക്കി. അറബി സാഹിത്യോൽസവത്തിൽ എസ് എൻ എൽ പി സ്കൂൾ മറവൻതുരുത്തും മിഠായിക്കുന്നം എൽ പി സ്കൂളും ഓവറോൾ ചാംപ്യൻഷിപ് പങ്കിട്ടു . യുപി വിഭാഗത്തിൽ വി എച്ച് എസ് എസ് ബ്രഹ്മമംഗലവും സംസ്കൃത കലോൽസവം യു പി വിഭാഗത്തിൽ സി.കെ.എം.യു.പി സ്കൂൾ തോട്ടകവും ഹൈസ്കൂൾ വിഭാഗത്തിൽ ജി എച്ച് എസ് എസ് തെക്കേനട വൈക്കവും ഓവറോൾ ചാംപ്യൻഷിപ് കരസ്ഥമാക്കി. സ്കൂൾ തലത്തിൽ ഏറ്റവും കൂടുതൽ പോയിൻ്റ് സെൻ്റ് മൈക്കിൾ എച്ച് എസ് എസ് കുടവെച്ചൂർ കരസ്ഥമാക്കി.
:
Follow us on :
Tags:
More in Related News
Please select your location.