Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 May 2024 22:35 IST
Share News :
കടുത്തുരുത്തി: കോഴാ - ഞീഴൂർ റോഡിൽ 6 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി. പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണിത്.
എം.സി.റോഡിൽ കോഴാ കവലയ്ക്ക് സമീപത്തുനിന്ന് തുടങ്ങി മാണികാവ്, മുക്കവലക്കുന്ന്, വടക്കേനിരപ്പ് വഴി ഭജനമഠം - ഞീഴൂർ റോഡുവരെ ബി.എം.& ബി.സി. നിലവാരത്തിലുള്ള ടാറിടലാണ് നടപ്പാക്കുന്നത്. നിലവിലുള്ള 8 മീറ്റർ വീതിയിലാണ് റോഡ് നവീകരിക്കുന്നത്. നിലവിലുള്ള റോഡിലെ ടാറിങ് മാറ്റി പൂർണ്ണമായി റീ ടാർ ചെയ്യും.
പദ്ധതി 7വർഷം മുമ്പ് സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയതാണ്. എന്നാൽ കിഫ്ബി പദ്ധതിയുടെ ഭാഗമായി 10 മീറ്റർ വീതിയിൽ റോഡ് വികസിപ്പിക്കുന്നതിന് സർക്കാർ നിർദേശം വന്നു. ഇതോടെ ബജറ്റ് ഫണ്ടുമായി ബന്ധപ്പെട്ട ജോലികൾ മുടങ്ങി. നിലവിലുള്ള റോഡിന്റെ 8 മീറ്റർ വീതിയിൽ കൂടുതൽ ഏറ്റെടുക്കാൻ കഴിയില്ലെന്ന് മോൻസ് ജോസഫ് എം.എൽ.എ. സർക്കാരിനെ അറിയിച്ചു. ഇതോടെയാണ് പുതിയ നവീകരണ പദ്ധതിക്ക് ബജറ്റ് തയ്യാറാക്കിയത്.
ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള കോഴാ - ഞീഴൂർ റോഡിന് ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ട്. 8 മീറ്റർ വീതി. 7 കിലോമീറ്റർ ദൂരം...
കോഴാ - ഞീഴൂർ റോഡിൽ കഴിഞ്ഞ കാൽനൂറ്റാണ്ടുകാലമായി നടന്നത് കുഴിയടയ്ക്കാനുള്ള താത്കാലിക അറ്റകുറ്റപ്പണി മാത്രം. നീണ്ട കാത്തിരിപ്പിനുശേഷമാണ് ഇപ്പോൾ നവീകരണ ജോലികൾ തുടങ്ങിയത്.
Follow us on :
Tags:
More in Related News
Please select your location.