Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മത്സ്യത്തൊഴിലാളി ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

20 Aug 2025 10:13 IST

Jithu Vijay

Share News :

മലപ്പുറം : ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളികളുടെ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വീടിനു പരമാവധി ഒരു ലക്ഷം രൂപയാണ് അനുവദിക്കുക. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ലഭിച്ചിട്ടുള്ള മത്സ്യത്തൊഴിലാളികള്‍ക്കും പെന്‍ഷണര്‍മാര്‍ക്കും അപേക്ഷിക്കാം. മത്സ്യത്തൊഴിലാളിയുടെ/ഭാര്യയുടെ വീടിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശസ്ഥാപനം/വില്ലേജ് ഓഫീസില്‍ നിന്നും ഉള്ള സാക്ഷ്യപത്രം ഹാജരാക്കണം.


അപേക്ഷകര്‍ ലൈഫ് ഭവന പദ്ധതി മുഖേനയോ സര്‍ക്കാരിന്റെയോ മറ്റേതെങ്കിലും ഭവന പുനരുദ്ധാരണ/പുനര്‍നിര്‍മ്മാണ പദ്ധതി മുഖേനയോ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ആനുകൂല്യം ലഭിച്ചവര്‍ ആയിരിക്കരുത്. വീടിന്റെ കാലപ്പഴക്കം എട്ടു വര്‍ഷത്തില്‍ കൂടുതല്‍ ആയിരിക്കണം. മത്സ്യത്തൊഴിലാളികളുടെ വ്യക്തിഗത ഭവനങ്ങള്‍, ഫ്ളാറ്റുകള്‍, ഇരട്ട വീടുകള്‍ ഒഴികെയുള്ള ഉന്നതി വീടുകള്‍, മത്സ്യത്തൊഴിലാളികള്‍ക്കായി ഫിഷറീസ് വകുപ്പും മറ്റു വകുപ്പുകളും നിര്‍മ്മിച്ചു നല്‍കിയ വീടുകള്‍ എന്നിവയും പദ്ധതിക്ക് പരിഗണിക്കും. അപേക്ഷകള്‍ പൊന്നാനി, വെട്ടം, പുറത്തൂര്‍, താനൂര്‍, പരപ്പനങ്ങാടി, നിലമ്പൂര്‍ മത്സ്യഭവന്‍ ഓഫീസുകളില്‍ സെപ്റ്റംബര്‍ 10ന് മുന്‍പായി നല്‍കണം. ഫോണ്‍ 0494-2666428.

Follow us on :

More in Related News