Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാന്തല്ലൂരില്‍ ശീതകാല പച്ചക്കറി കൃഷിയിടങ്ങള്‍ വരള്‍ച്ചയിലേക്ക്

08 Oct 2024 12:35 IST

ജേർണലിസ്റ്റ്

Share News :

മറയൂര്‍: ശീതകാല പച്ചക്കറികളുടെ വിള നിലമായ കാന്തല്ലൂരിലും വട്ടവടയിലും മഴക്കുറവ് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു.കഴിഞ്ഞ ഒന്നരമാസക്കാലത്തോളമായി കാന്തല്ലൂര്‍ വട്ടവടയില്‍ കാര്യമായി മഴ ലഭിച്ചിട്ടില്ല.ഇനിയും മഴ ലഭിക്കാത്ത സ്ഥിതിയുണ്ടായാല്‍ കാര്‍ഷിക മേഖലയാകെ താളം തെറ്റുമെന്ന് കര്‍ഷകര്‍ പറയുന്നു.

മഴയുടെ ലഭ്യതയില്‍ കുറവോ കൂടുതലോ ആയാല്‍ ശീതകാല പച്ചക്കറികളുടെ വിളനിലമായ കാന്തല്ലൂരിലും വട്ടവടയിലും കാര്‍ഷികവൃത്തിയാകെ താളം തെറ്റും.കഴിഞ്ഞ കുറേ ദിവസങ്ങളായി വട്ടവട മേഖലയില്‍ ഉണ്ടായിട്ടുള്ള മഴയുടെ ലഭ്യത കുറവാണിപ്പോള്‍ കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിട്ടുള്ളത്.അടുത്ത വിനോദ സഞ്ചാര സീസണിലേക്കായി കര്‍ഷകര്‍ സ്ട്രോബറിയടക്കം കൃഷിയിറക്കുന്ന സമയമാണിത്.പക്ഷെ കഴിഞ്ഞ ഒന്നരമാസക്കാലത്തോളമായി ഈ മേഖലയില്‍ കാര്യമായി മഴ ലഭിച്ചിട്ടില്ല.  ഉയര്‍ന്ന ചൂട് മൂലം ചിലയിടങ്ങളില്‍ പച്ചക്കറികള്‍ ഉണങ്ങി തുടങ്ങിയിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് പെയ്ത കനത്ത മഴയെ തുടര്‍ന്ന് കൃഷിയിറക്കിയ പച്ചക്കറികള്‍ ചീഞ്ഞ് പോകുന്ന സ്ഥിതിയുണ്ടായിരുന്നു. ഇതിന് ശേഷമാണിപ്പോള്‍ ഉയര്‍ന്ന ചൂടും മഴക്കുറവും തിരിച്ചടിയാകുമോയെന്ന ആശങ്ക കര്‍ഷകര്‍ പങ്ക് വയ്ക്കുന്നത്.തുലാ വര്‍ഷം ശക്തമാകുന്നതോടെ വട്ടവടയിലും മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍ ഉള്ളത്.


Follow us on :

More in Related News