Tue Dec 12, 2023 10:56 PM 1ST

Location  

Sign In

14 വയസുകാരിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം

09 Dec 2024 20:04 IST

ജേർണലിസ്റ്റ്

Share News :


മറയൂര്‍: വീട്ടില്‍ കയറി 14 വയസുകാരിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ചയാള്‍ പിടിയിലായി. മറയൂര്‍ ചെറുവാട് സ്വദേശി പി. ജഗനെ (47) യാണ് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് അറസ്റ്റു ചെയ്തത്. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. വീട്ടില്‍ ആരുമില്ലാത്ത സമയം വീട്ടില്‍ കയറിയ പ്രതി പെണ്‍കുട്ടിയെ ബലമായി പീഡീപ്പിക്കാന്‍ ശ്രമിച്ചതായിട്ടാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. മറയൂര്‍ ഇന്‍സ്‌പെക്ടര്‍ റ്റി.ആര്‍.ജിജു, എ.എസ്.ഐ അനില്‍ സെബാസ്റ്റ്യന്‍, വി.പി.നൗഷാദ്, ജോബി ആന്റണി, സുഭാഷ് ലവന്‍, എസ്.സജു സണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.


Follow us on :

More in Related News