Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Aug 2024 14:30 IST
Share News :
പരപ്പനങ്ങാടി : പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയിലെ വെള്ളം കയറിയ വീട്ടുകാർക്ക് താങ്ങും തണലുമായി ഡി വൈ എഫ് ഐ യൂത്ത് ബ്രിഗേഡ് അംഗങ്ങൾ. മഴ ശക്തമായി കടലുണ്ടി പുഴ നിറഞ്ഞൊഴുകിയതും മൂലം വെള്ളം കയറിയ വീട്ടുകളിലെ വീട്ടുപകരണങ്ങള്‍ മാറ്റുന്നതിനും മറ്റും ഇവരുടെ സഹായം ഏറെ വലുതാണ്.
നെടുവ പ്രദേശത്ത് വെള്ളം കയറിയ മുഴുവൻ വീടുകളിലുള്ളവര്‍ക്ക് ഇതിനോകം തന്നെ യൂത്ത് ബ്രിഗേഡിന്റെ സഹായ ഹസ്തം എത്തിയിട്ടുണ്ട്. പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയിലെ ഉള്ളണം, ചെട്ടിപ്പടി, നെടുവ, മുങ്ങാത്തും തറ, കീഴ്ച്ചിറ തുടങ്ങി വെള്ളം കയറിയ മുഴുവൻ പ്രദേശങ്ങളിലും രാപകലില്ലാതെ യൂത്ത് ബ്രിഗേഡ് അംഗങ്ങളുടെ സേവനം ലഭ്യമാണ്. പരപ്പനങ്ങാടി മുൻസിപ്പാലിറ്റി നെടുവ ഗവ. ഹൈസ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാംപിലും യൂത്ത് ബ്രിഗേഡ് അംഗങ്ങളുടെ സേവനം 24 മണിക്കൂറും ലഭ്യമാണ്.
Follow us on :
Tags:
More in Related News
Please select your location.