Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Nov 2024 19:08 IST
Share News :
വെള്ളിക്കുളങ്ങര :കാരിക്കടവ് പുഴയില്‍ അധികൃതമായി സ്ഥാപിച്ചിരുന്ന തടയണയിലെ കോണ്‍ക്രീറ്റ് ഓവിനുള്ളില്‍ കുടുങ്ങി മരിച്ച നസീബിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് കോടാലിയിൽ
ചേര്‍ന്ന ആക്ഷന്‍ കൗണ്‍സില്‍ രൂപവല്‍ക്കരണയോഗം ആവശ്യപ്പെട്ടു. കോടാലി വലിയകത്ത് കുഞ്ഞുമുഹമ്മദിന്‍രെ മകന്‍ നസീബ് (26) കഴിഞ്ഞ് ആഗസ്റ്റ് 25നാണ് കാരിക്കടവ് പുഴയില്‍ മരിച്ചത്. ഹാരിസന്‍ മലയാളം റബര്‍ എസ്റ്റേറ്റ് അധികൃതര്‍ അധികൃതമായി പുഴയില്‍ തടയണ നിര്‍മിച്ചതാണ് നസീബിന്‍രെ മരണത്തിന് ഇടയാക്കിയതെന്ന് യോഗം ആരോപിച്ചു. മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജോയ് കൈതാരത്ത്, മറ്റത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്‍ര് ഉമ്മുക്കുല്‍സു അസീസ്, സിപിഎം ലോക്കല്‍ സെക്രട്ടറി പി.കെ.രാജന്‍ ,കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍ര് ഷാഫി കല്ലൂപറമ്പില്‍, പഞ്ചായത്തംഗങ്ങളായ ചിത്ര സുരാജ്,കെ.വി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായി ഉമ്മുക്കുല്‍സു അസീസ് (ചെയര്‍മാന്‍),ജോയ് കൈതാരത്ത്(കണ്‍വീനര്‍), കെ.വി.ഉണ്ണികൃഷ്ണന്‍.
ബാബുകൊരട്ടി പറമ്പില്‍ (വൈസ് ചെയര്‍മാന്‍മാര്‍), വി.കെ. കാസിം.എ. എ എം .സുധീര്‍ , ജോബിള്‍ വടാശേരി (ജോയിന്‍ര് കണ്‍വീനര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു
Follow us on :
Tags:
More in Related News
Please select your location.