Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Dec 2024 18:36 IST
Share News :
പറവൂർ ബ്ലോക്ക് ക്ഷീരസംഗമം
പറവൂർ: പറവൂർ ബ്ലോക്ക് ക്ഷീരസംഗമം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു.
പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ എസ് സനീഷ് അധ്യക്ഷനായി. ക്ഷീര സെമിനാറിൽ 'ശാസ്ത്രീയ പശുപരിപാലനം' എന്ന വിഷയത്തിൽ മുളന്തുരുത്തി ക്ഷീരവികസന ഓഫീസർ ജെയിംസ് ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ക്ഷീര വികസന വകുപ്പ് ക്വാളിറ്റി കൺട്രോൾ ഓഫീസർ പ്രിയ ജോസഫ് മോഡറേറ്ററായി. ഡയറി ക്വിസിന് പി ആർ സജീവ്കുമാർ, മെറിമ ജോസ് എന്നിവർ നേതൃത്വം നൽകി. ബ്ലോക്കിൻ്റെ പരിധിയിൽ ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകർ, സംഘങ്ങൾ എന്നിവരെ പഞ്ചായത്ത് പ്രസിഡൻ്റുമാരായ ശാന്തിനി ഗോപകുമാർ, ലീന വിശ്വൻ എന്നിവരും, വിരമിച്ച ക്ഷീര സംഘം ജീവനക്കാരെ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് ബാബുവും, എസ് സി, എസ്ടി വിഭാഗത്തിലെ മികച്ച കർഷകൻ, ഏറ്റവും കൂടുതൽ പാൽ അളന്ന വനിത കർഷക എന്നിവരെ ജില്ലാ പഞ്ചായത്ത് അംഗം ഷാരോൺ പനയ്ക്കലും ആദരിച്ചു. മിൽമ മേഖല യൂണിയൻ ചെയർമാൻ എം ടി ജയൻ, പറവൂർ ക്ഷീരവികസന ഓഫീസർ എം ബി സുനിൽകുമാർ, പോൾ വർഗീസ്, വി കെ സോണി എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.