Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'സന്ദീപ് വാര്യരെ കുറിച്ചുള്ള പത്രപരസ്യം എൽഡിഎഫിൻ്റെ ആശയ ദാരിദ്ര്യത്തിന്റെ ഉദാഹരണം'; കെ മുരളീധരന്‍

19 Nov 2024 14:18 IST

Shafeek cn

Share News :

കോഴിക്കോട്: സന്ദീപ് വാര്യരെ കുറിച്ചുള്ള പത്രപരസ്യം എല്‍ഡിഎഫിന്റെ ആശയ ദാരിദ്ര്യത്തിന്റെ ഉദാഹരണമാണെന്ന് കെ മുരളീധരന്‍. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് പറയാത്ത പ്രസ്താവനകളാണ് പത്ര പരസ്യത്തില്‍ നല്‍കിയിരിക്കുന്നതെന്നും കെ മുളീധരന്‍ പറഞ്ഞു. പാലക്കാട്ടെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഇതൊന്നും വിലപ്പോകില്ല. പാലക്കാട്ട് ഇതുകൊണ്ടൊന്നും യുഡിഎഫിന് കിട്ടേണ്ട വോട്ട് കുറയാന്‍ പോകുന്നില്ലായെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. സന്ദീപ് വാര്യര്‍ എല്ലാ തെറ്റും ഏറ്റ് പറഞ്ഞാണ് കോണ്‍ഗ്രസിലേക്ക് വന്നതെന്നും പഴയ പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ സന്ദീപ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.


പാലക്കാട് ഉപതിരഞ്ഞെടുപ്പ് അവസാന ലാപ്പിലേക്ക് അടുക്കുമ്പോഴാണ് സന്ദീപ് വാര്യരെ ആയുധമാക്കി ഇടതുപക്ഷം രംഗത്തെത്തിയത്. സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകള്‍ ഉയര്‍ത്തി കാട്ടിയാണ് പത്രപരസ്യം നല്‍കിയത്. സിറാജിലും സുപ്രഭാത്തിലുമാണ് ഇത്തരത്തില്‍ ഒരു പരസ്യം എല്‍ഡിഎഫ് നല്‍കിയിരിക്കുന്നത്. അതേസമയം ദേശാഭിമാനിയില്‍ ഈ പരസ്യം ഇല്ല എന്നതും ശ്രദ്ധേയമാണ്. അഡ്വറ്റോറിയല്‍ ശൈലിയിലാണ് പരസ്യം നല്‍കിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. വാര്‍ത്ത ശൈലിയിലുള്ള പരസ്യങ്ങളെയാണ് അഡ്വറ്റോറിയല്‍ എന്ന് പറയുന്നത്. സരിന്‍ തരംഗം എന്ന വലിയ തലക്കെട്ട് പരസ്യത്തില്‍ കാണാം. എന്നാല്‍ പരസ്യത്തില്‍ കൂടുതലായും പരാമര്‍ശിച്ചിട്ടുള്ളത് സന്ദീപ് വാര്യരെ പറ്റിയാണ്.


സന്ദീപ് പല തവണയായി പറഞ്ഞ വിവിധ വര്‍ഗീയ പരാമര്‍ശങ്ങളാണ് പരസ്യത്തിലുള്ളത്. കശ്മീരികളുടെ കൂട്ടകൊല ആഹ്വാനം, സിഎഎ കേരളത്തില്‍ നടപ്പാക്കുമെന്ന് പറഞ്ഞുള്ള പോസ്റ്റുകള്‍, ?ഗാന്ധിജി വധം തുടങ്ങിയ വിഷയങ്ങളെ പറ്റിയുള്ള പരാമര്‍ശങ്ങളാണ് പരസ്യത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.


Follow us on :

More in Related News