Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റമദാന്‍ റിലീഫ് വിതരണം ചെയ്തു.

26 Mar 2025 15:23 IST

ENLIGHT KODAKARA

Share News :



മറ്റത്തൂര്‍: റമദാന്‍ റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുസ്‌ലിം ലീഗ് മറ്റത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓര്‍മയിലാണ് നൂറോളം കുടുംബങ്ങള്‍ക്ക് റിലീഫ് കിറ്റുകള്‍ നല്‍കിയത്.മുസ്‌ലിം യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് എ.എം. സനൗഫല്‍ ഉദ്ഘാടനം ചെയ്തു.

ജനസേവനത്തിന്റെ മേന്മയും മഹത്വവും ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച പ്രസ്ഥാനമാണ് മുസ്‌ലിം ലീഗെന്ന് സനൗഫല്‍ പറഞ്ഞു.

കഴിഞ്ഞ എഴര പതിറ്റാണ്ടിനിടയില്‍ മുസ്‌ലിം ലീഗിനോളം സേവനപ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ഒരു പ്രസ്ഥാനത്തെ കണ്ടെത്താന്‍ കഴിയില്ല.

ജനസേവനം ദൈവസഹായത്തിന് വഴിയൊരുക്കുമെന്ന വിശ്വാസം എപ്പോഴും ഓര്‍മിപ്പിച്ചു കൊണ്ടിരുന്ന നേതാവായിരുന്നു സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍. അദ്ദേഹം നയിച്ച വഴിയില്‍ സേവനത്തിന്റെ പുതിയ ആകാശം തീര്‍ക്കുകയാണ് വയനാട് പുനരധിവാസ പാക്കേജ് ഉള്‍പ്പെടെയുള്ള മുസ്‌ലിം ലീഗിന്റെ സേവന പദ്ധതികളെന്നും സനൗഫല്‍ പറഞ്ഞു.

മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് മൊയ്തുട്ടി കിളിയമണ്ണില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ലിന്റോ പള്ളിപ്പറമ്പന്‍, മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഉസ്മാന്‍ വലിയവളപ്പില്‍, ട്രഷറര്‍ ബഷീര്‍ ചുണ്ടക്കാട്ടില്‍, സലീം മൗലവി എന്നിവര്‍

സംസാരിച്ചു.

Follow us on :

More in Related News