Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നെടുവ ആരോഗ്യ കേന്ദ്രം ശോചനീയാവസ്ഥ പരിഹരിക്കണം ; എൻ എഫ് പി ആർ ആരോഗ്യമന്ത്രി വീണ ജോർജ്ജിനു നിവേദനം നൽകി

14 Aug 2025 15:08 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭക്ക് കീഴിലുള്ള നെടുവ ആരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റേറ്റ്സ് (എൻ എഫ് പി ആർ) കേരള സംസ്ഥാന ആരോഗ്യമന്ത്രി ശ്രീമതി വീണ ജോർജ്ജിന് നിവേദനം നൽകി. 


കടലോര ഭാഗത്തെ പാവപ്പെട്ട സാധാരണക്കാരായ ആളുകളും, മൂന്നിയൂർ ചെട്ടിപ്പടി ഭാഗങ്ങളിൽ ഉള്ളവരും ആശ്രയിച്ചിരുന്ന കിടത്തി ചികിത്സ അടക്കം ഉണ്ടായിരുന്ന സാധാരണക്കാർ ആശ്രയിച്ചിരുന്ന ആശുപത്രിയുടെ പരിതാപകരമായ അവസ്ഥയെ ആരോഗ്യമന്ത്രിയെ ബോധ്യപ്പെടുത്തി ആവശ്യമുള്ള ഡോക്ടർമാരെ നിയമിക്കുക അപകടസാധ്യതയുള്ള ബിൽഡിങ്ങുകൾ പുതുക്കിപ്പണിയുക ഇനി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു എൻ എഫ് പി ആർ മലപ്പുറം ജില്ല പ്രസിഡൻറ് അബ്ദുൽ റഹീം പൂക്കത്ത് , താലൂക്ക് ഭാരവാഹികളായ എം സീ അറഫാത്ത് , അഷ്റഫ് കളത്തിങ്ങൽപ്പാറ, സമീറ കൊളപ്പുറം എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു നിവേദനം നൽകിയത്

Follow us on :

More in Related News