Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jun 2025 10:11 IST
Share News :
തിരുവനന്തപുരം: പ്രവാസി ക്ഷേമനിധി ബോർഡിൽ സമർപ്പിക്കപ്പെട്ട പെൻഷൻ, അംഗത്വ അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കുന്നതിലെ അനാവശ്യ കാലതാമസം അവസാനിപ്പിക്കാൻ കേരള സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ആയിരക്കണക്കിന് അപേക്ഷകളാണ് യാതൊരു നടപടിയും സ്വീകരിക്കാതെ മാസങ്ങളായി കെട്ടിക്കിടക്കുന്നത്. അപേക്ഷകൾ തീർപ്പാക്കാൻ ആറു മാസത്തിലധികം എടുക്കുന്നത് കാരണം പ്രായമായവരും നാട്ടിൽ തിരിച്ചെത്തിയവരുമായ പ്രവാസികൾക്ക് പെൻഷൻ ലഭിക്കാൻ വലിയ പ്രയാസമാണ് നേരിടുന്നത്. ഇതിനുപുറമെ, നിസ്സാരവും പരിഹരിക്കാവുന്നതുമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി അപേക്ഷകൾ നിരസിക്കുന്ന പ്രവണതയും വർധിച്ചുവരികയാണ്.
ബോർഡിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം നിരുത്തരവാദപരമായ സമീപനം പ്രവാസി സമൂഹത്തോടുള്ള വെല്ലുവിളിയാണ്. വിഷയത്തിൽ സർക്കാർ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ, പ്രവാസികളെ അണിനിരത്തി ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും യോഗം മുന്നറിയിപ്പ് നൽകി.
പ്രസിഡണ്ട് അസ്‌ലം ചെറുവാടി അധ്യക്ഷത വഹിച്ച യോഗത്തിൽ എം.കെ. ഷാജഹാൻ, എം.എസ്. സലാഹുദ്ദീൻ, അക്ബർ ചാവക്കാട് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ജാബിർ വടക്കാങ്ങര സ്വാഗതവും ട്രഷറർ കുഞ്ഞിപ്പ തൃശൂർ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.