Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരിത്രത്തില്‍ ആദ്യമായി ആദിവാസി ഗോത്ര കലകള്‍ കലോത്സവത്തില്‍

30 Nov 2024 22:25 IST

ജേർണലിസ്റ്റ്

Share News :


കഞ്ഞിക്കുഴി: ചരിത്രത്തില്‍ ആദ്യമായി ആദിവാസി ഗോത്ര കലകള്‍ കലോത്സവത്തില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ വേദി മാറ്റിയതിനാല്‍ ഇവ ആസ്വദിക്കാന്‍ കാണികള്‍ക്ക് അവസരം ലഭിച്ചില്ല. പുതു തലമുറയ്ക്ക് അന്യമായ ഗോത്ര കലാ രൂപങ്ങളായ പളിയ നൃത്തം, മലപ്പുലയ ആട്ടം, മംഗലം കളി, പണിയ നൃത്തം, ഇരുള നൃത്തം എന്നിവയാണ് ഇത്തവണ കലോത്സവത്തിലെ ഇനങ്ങളായത്. ഇടുക്കിയിലെയും വയനാട്ടിലെയും ഗോത്ര ജനതയുടെ പരമ്പരാഗത കലാരൂപങ്ങളാണ് ഇവ. എന്നാല്‍ പല ഇനങ്ങളിലും പങ്കാളിത്തം കുറവായിരുന്നു. പരിശീലിപ്പിക്കാന്‍ ആളുകളെ കിട്ടാതിരുന്നതിനാലാണ് മത്സരത്തിനു പങ്കാളിത്തം കുറഞ്ഞതെന്ന് അധ്യാപകര്‍ പറഞ്ഞു. ചില സ്‌കൂളുകള്‍ ആദിവാസി ഊരുകളില്‍ നിന്നുള്ളവരെ തന്നെയെത്തിച്ച് പരിശീലനം നടത്തി. ചിലര്‍ യൂട്യൂബിന്റെയും മറ്റും സഹായത്തോടെയാണ് പരിശീലിച്ച് വേദിയിലെത്തിയത്. വ്യത്യസ്തമായ വേഷവിദാനങ്ങളും മത്സരത്തിലെ ആകര്‍ഷക ഘടകമായിരുന്നു. പ്രധാന വേദിയിലും സെന്റ് മേരീസ് എല്‍.പി സ്‌കൂളിലുമായിരുന്നു ഈ മത്സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ തര്‍ക്കം മൂലം കഴിഞ്ഞ ദിവസം മാറ്റി വച്ച നൃത്തയിനങ്ങള്‍ പ്രധാന വേദിയില്‍ ഇന്നലെ നടത്തിയതോടെ ആദിവാസി കലകള്‍ പാരീഷ് ഹാളിലേയ്ക്ക് മാറ്റുകയായിരുന്നു. ഇതോടെ ഗോത്ര കലകള്‍ കണ്ടാസ്വദിക്കാന്‍ ശുഷ്‌കമായ സദസ് മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്.

Follow us on :

More in Related News