Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Oct 2024 16:28 IST
Share News :
പുതുക്കാട് മണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന പൊലിമ പുതുക്കാടിന്റെ അഞ്ചാംഘട്ട പുരസ്കാര വിതരണം കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത് അധ്യക്ഷനായി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അനൂപ് ഇ.കെ,അജിത സുധാകരൻ,ടി.എസ് ബൈജു,എൻ മനോജ്,സുന്ദരി മോഹൻദാസ്,കൊടകര ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീല മനോഹരൻ,കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ.യു സലിൽ,കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡോ.എസ്. സ്വപ്ന, പുതുക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രാജു തളിയപ്പറമ്പിൽ,പുതുക്കാട് കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ അമ്പിളി ഹരി എന്നിവർ സംസാരിച്ചു.ചടങ്ങിൽ വിവിധ പദ്ധതി വൈവിധ്യവത്ക്കരണ സാധ്യതകളെ സംബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു.5 ഘട്ടത്തിൽ മികച രീതിയിൽ കൃഷി ചെയ്ത മണ്ഡലത്തിലെ 3 അയാൾക്കുട്ടങ്ങളെയും,8 പഞ്ചായത്തിലെയും ആദ്യ 3 സ്ഥാനക്കാരെയും ചടങ്ങിൽ ആദരിച്ചു.173 അയൽക്കൂട്ടങ്ങളിലായി 21 ഏകർ സ്ഥലത്ത് 98.8 ടൺ പച്ചക്കറിയാണ് വിളവ് എടുത്തത്.നെന്മണിക്കര ഗ്രാമപഞ്ചായത്തിലെ സൗഹൃദ അയൽകൂട്ടം ഒന്നാം സ്ഥാനവും,മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ ഭൂമിക അയൽക്കൂട്ടത്തിന് 2 സ്ഥാനവും,അളഗപ്പനഗർ പഞ്ചായത്തിലെ ജീവ അയൽക്കൂട്ടത്തിന് 3 സ്ഥാനവും നേടി മണ്ഡലത്തിലെ മികച്ച ആദ്യ 3 അയൽക്കൂട്ടങ്ങളായി മാറി.മിൽമ മാർക്കറ്റിംഗ് ഓഫീസർ സുനന്ദ കെ.കെ, പട്ടികജാതി-പട്ടിക വർഗ്ഗ കോർപ്പറേഷൻ തൃശ്ശൂർ ജില്ലാ മാനേജർ ടി.പി വിദ്യ എന്നിവർ വിവിധ പദ്ധതികളെ പറ്റി സെമിനാറിൽ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.