Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊല്ലത്ത് മദ്യലഹരിയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്നു

19 Sep 2024 16:10 IST

Shafeek cn

Share News :

കൊല്ലം: കൊട്ടാരക്കരയിൽ ഭാര്യയെ ഭർത്താവ് കഴുത്തറത്ത് കൊന്നു. പള്ളിക്കൽ സ്വ​ദേശിനി സരസ്വതി അമ്മ(50)യെ ഭർത്താവ് സുരേന്ദ്രൻപിള്ള (65)യാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഓട്ടോറിക്ഷയിൽ കയറി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. രാവിലെ പത്തരയോടെയാണ് സംഭവം. സരസ്വതി അമ്മയുടെ കൈകൾ രണ്ടും കയർ ഉപയോ​ഗിച്ച് കെട്ടിയിട്ടശേഷം കഴുത്തറത്ത് കൊല്ലുകയായിരുന്നുവെന്നാണ് വിവരം.


സരസ്വതിയെ കൊലപ്പെടുത്തിയെന്ന് സുരേന്ദ്രൻ പിള്ള മൂത്ത മരുമകളെ ഫോൺ വിളിച്ച് അറിയിച്ച ശേഷമാണ് ഓട്ടോറിക്ഷയിൽ കയറിയത്. സരസ്വതിയും സുരേന്ദ്രൻ പിള്ളയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ഇരുവരും മാത്രമായിരുന്നു സംഭവസമയം വീട്ടിലുണ്ടായിരുന്നത്. കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ല. സുരേന്ദ്രൻ പിള്ളയ്ക്ക് സംശയ രോഗമായിരുന്നെന്നു നാട്ടുകാർ പറയുന്നു. കൊട്ടാരക്കര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ഇയാൾ ഭാര്യയെ കൊലപ്പെടുത്തുമെന്ന് നേരത്തേയും ഭീഷണി മുഴക്കിയിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. ഇരുവരും തയ്യൽ തൊഴിലാളികളാണ്. മക്കൾ: സനൽ, സുബിൻ. മരുമക്കൾ‌: അശ്വതി, സാന്ദ്ര.

Follow us on :

More in Related News