Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അതിരമ്പുഴയിൽ നാളെ (വ്യാഴം) ഗതാഗത നിയന്ത്രണം

01 May 2024 21:21 IST

- SUNITHA MEGAS

Share News :




ഏറ്റുമാനൂർ അതിരമ്പുഴ ജംഗ്ഷനിൽ ടാറിംഗ് പ്രവർത്തികൾ ക്രമീകരിച്ചിരിക്കുന്നതിനാൽ നാളെ (വ്യാഴം) വാഹനഗതാഗതം ഭാഗികമായി നിരോധിച്ചിരിക്കുന്നതായി പൊതുമരാമത്ത് വകുപ്പ് (നിരത്ത് വിഭാഗം) അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.ഏറ്റുമാനൂർ ഭാഗത്തു നിന്നും മാന്നാനം, മെഡിക്കൽ കോളജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ അതിരമ്പുഴ പള്ളിക്കു സമീപം ഇടത്തേയ്ക്ക് തിരിഞ്ഞ് പാറോലിക്കൽ മുട്ടപ്പള്ളി റോഡ് വഴി അതിരമ്പുഴ - നാൽപാത്തിമല - ഓട്ടക്കാഞ്ഞിരം റോഡിൽ കൂടി അതിരമ്പുഴ - അമലഗിരി റോഡിൽ എത്തി യാത്ര തുടരാവുന്നതാണ്.

Follow us on :

More in Related News