Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Aug 2024 10:21 IST
Share News :
കടുത്തുരുത്തി: ശമ്പളം ചോദിച്ച ലോറി ക്ലീനറെ വഴിയിൽ ഉപേക്ഷിച്ച് ലോറി ഉടമയും ഡ്രൈവറുമായ ആൾ മുങ്ങി. നന്മ വറ്റാത്ത ഒരു കൂട്ടം ഓട്ടോ ഡ്രൈവർമാർ യുവാവിന് ഭക്ഷണവും വണ്ടിക്കൂലിയും നൽകി യാത്രയാക്കി. കർണാടക സ്വദേശി ജോസഫിനെയാണ് കഴിഞ്ഞ ദിവസം പാതിരാത്രിയിൽ വഴിയിൽ ഉപേക്ഷിച്ച് ലോറി ഉടമ കടന്നു കളഞത്. കുറുപ്പന്തറയിൽ എത്തിയ ജോസഫിനെ അവിടെത്തെ ഓട്ടോ ഡ്രൈവർമാരാണ് ഭക്ഷണവും വണ്ടിക്കൂലിയും നൽകി യാത്രയാക്കിയത്. ലോഡ് ഇറക്കിയ ശേഷം അടുത്ത ലോഡുമായി ബാംഗ്ലൂർ പോകുന്ന വഴിയിൽ കോട്ടയത്ത് വച്ച് ഭക്ഷണം കഴിക്കാൻ നിർത്തിയപ്പോൾ ക്ലീനർ ശമ്പളം ചോദിച്ചതാണ് ഉടമയെ പ്രകോപിതനാക്കിയത്. തുടർന്ന് ലോറി ഉടമ ജോസഫിൻ്റെ കയ്യിൽ 10 രുപ നൽകിയിട്ട് സിഗരറ്റ് വാങ്ങി വരാൻ പറഞ്ഞു, ജോസഫ് സിഗരറ്റ് വാങ്ങാൻ പോയ സമയത്ത്
ഓണർ കം ഡ്രൈവർ ലോറിയുമായി കടന്നുകളഞ്ഞത് പേഴ്സ്, മൊബൈൽ ഫോൺ, വസ്ത്രങ്ങൾ എന്നിവ സൂക്ഷിച്ചിരുന്ന ബാഗ് ലോറിയിലാണ്. വിശന്ന് തളർന്ന നിലയിൽ വൈകുന്നേരം നാലുമണിക്ക് കുറുപ്പന്തറ കവലയിൽ വച്ച് എത്തുകയായിരുന്നു. ഡ്രൈവർമാർ തിരക്കിയപ്പോഴാണ് ജോസഫ് കഥകൾ പറഞ്ഞത്. അന്വേഷിച്ചപ്പോൾ ഈ കഥ പറഞ്ഞു.മംഗലാപുരത്ത് എത്തിയാൽ അവിടെ നിന്നും നാട്ടിൽ പൊക്കോളാം എന്ന് പറഞ്ഞതിനാൽ കുറുപ്പന്തറ റെയിൽവേ സ്റ്റേഷനിൽ നിന്നും എറണാകുളം ടിക്കറ്റ് എടുത്തു കൊടുക്കുകയും അവിടെനിന്ന് മംഗലാപുരത്തിനുള്ള ടിക്കറ്റ് ചാർജും ഭക്ഷണത്തിനുള്ള പണവും നൽകിയാണ് കുറുപ്പന്തറ കവല സ്റ്റാൻഡിലെ ഡ്രൈവർമാർ ജോസഫിനെ പറഞ്ഞയച്ചത്.
നാട്ടിലെത്തിയ ശേഷം വിളിക്കാം എന്നും പറഞ്ഞു ഫോൺ നമ്പറും വാങ്ങിയാണ് ജോസഫ് പോയത്.
Follow us on :
Tags:
More in Related News
Please select your location.