Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jan 2025 20:02 IST
Share News :
തിരൂരങ്ങാടി : ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി ദേശീയ കലോത്സവം സിബാഖ് 2025 ൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സിബാഖ് വിളംബര റാലി ശ്രദ്ധേയമായി. മമ്പുറം മഖാം സിയാറത്തിന് ശേഷം ഉച്ചക്ക് മൂന്ന് മണിയോട് കൂടി ചെമ്മാട് ടൗണിൽ നിന്നാരംഭിച്ച റാലി ദാറുൽഹുദാ ക്യാമ്പസിൽ സമാപിച്ചു.
കേരളത്തിനകത്തും പുറത്തുമായി സ്ഥിതിചെയ്യുന്ന മുപ്പതിലധികം വരുന്ന ദാറുൽഹുദാ സഹ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ അണിയിച്ചൊരുക്കിയ റാലിയിൽ വിവിധ പ്രദേശങ്ങളിലെ ഇസ്ലാമിക സംസ്കാരങ്ങൾ പ്രമേയമായി.വ്യത്യസ്ത രാജ്യങ്ങളിലെ ഇസ്ലാമിക ആചാര അനുഷ്ഠാനങ്ങൾ, വേഷവിധാനങ്ങൾ എന്നിവ റാലിയിൽ പ്രദർശിപ്പിക്കപ്പെട്ടു.
ദാറുൽഹുദാ ക്യാമ്പസിൽ വൈസ് ചാൻസിലർ ഡോ. ബഹഉദ്ദീൻ മുഹമ്മദ് നദ്‌വിയുടെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥനയോടെ റാലി സമാപിച്ചു. പതാക ഉയർത്തൽ കർമ്മത്തിന് ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, ദാറുൽഹുദാ ട്രഷറർ കെ.എം സൈദലവി ഹാജി പുലിക്കോട് നേതൃത്വം നൽകി. യു. ശാഫി ഹാജി ചെമ്മാട് , സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, ഹംസ ഹാജി മൂന്നിയൂർ, സി.കെ മുഹമ്മദ് ഹാജി, ഡോ. റഫീഖ് ഹുദവി കരിമ്പനക്കൽ, ജാഫർ ഹുദവി കൊളത്തൂർ, പി.കെ നാസർ ഹുദവി കൈപ്പുറം പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.