Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൂക്കളമൊരുക്കാൻ പൂക്കൾ വേണോ... പള്ളിയങ്കണത്തിലേക്കു സ്വാഗതം

07 Sep 2024 08:33 IST

Prasanth parappuram

Share News :

അങ്കമാലി: ഓണാഘോഷങ്ങളിലെ മാനവീകതയ്ക്കും സൗഹൃദക്കൂട്ടിനും, ഓണപ്പൂക്കൾ കൊണ്ടു തിളക്കംകൂട്ടി ഒരു ദേവാലയം. പള്ളിയങ്കണത്തിൽ പൂവിട്ട മനോഹരമായ പൂക്കൾ നാട്ടിലെ നാനാജാതി മതസ്ഥരുടെ മുറ്റങ്ങളിൽ ഓണപ്പൂക്കളങ്ങളാകും. കാഞ്ഞൂർ കിഴക്കുംഭാഗം ഉണ്ണിമിശിഹാ പള്ളിയങ്കണത്തിലാണ് ഇടവകാംഗങ്ങൾ ചേർന്നു പൂന്തോട്ടമൊരുക്കിയത്. വ്യത്യസ്ത നിറങ്ങളിലുള്ള വെന്തി ഇവിടെ കൃഷി ചെയ്തു വിളവെടുപ്പിനു പാകമായി. പ്രദേശത്തു പൂക്കളമൊരുക്കാൻ പൂവുതേടുന്നവർക്കു പൂന്തോട്ടത്തിലേക്കു സ്വാഗതമോതുകയാണ് ഇടവകാംഗങ്ങൾ.

വികാരി ഫാ. സുഭാഷ് മാളിയേക്കൽ, കൈക്കാരനായിരുന്ന ജോഷി മാത്യു പൈനാടത്ത്, യു.പി. വിൽസൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൂന്തോട്ട നിർമിതി. പള്ളിയിലെ മറ്റു ഭാരവാഹികളും സഹകരിക്കാനെത്തി.



Follow us on :

More in Related News