Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെച്ചൂർ ഗ്രാമപഞ്ചായത്തിൽ ജല ഗുണ നിലവാര പരിശോധന ലാബിന് തുടക്കമായി.

10 Oct 2024 17:53 IST

santhosh sharma.v

Share News :

വൈക്കം: വെച്ചൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ ഹരിതകേരളം മിഷന്റെ സഹകരണത്തോടെ സ്കൂളുകളിൽ സ്ഥാപിക്കുന്ന ജല ഗുണ നിലവാര പരിശോധന ലാബ് പ്രവർത്തനത്തിന് തുടക്കമായി. ഗവണ്‍മെന്‍റ് ദേവിവിലാസം ഹയര്‍സെക്കന്‍ററി സ്കൂളിലെ കെമിസ്ട്രി ലാബിലാണ് ജല പരിശോധന നടത്തുന്നത് . പൊതുജനങ്ങൾക്കും കുട്ടികൾക്കും വെള്ളം സാമ്പിൾ നൽകി ജലം പരിശോധിക്കാൻ കഴിയും. വെച്ചൂർ ദേവി വിലാസം ഹയർ സെക്കന്ററി സ്കൂളിൽ സ്ഥാപിച്ച ലാബ് പഞ്ചായത്ത് പ്രസിഡന്റ്‌ കെ. ആർ ഷൈലകുമാർ ആദ്യത്തെ ജല പരിശോധന നടത്തി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ സോജി ജോർജ്ജ്, പഞ്ചായത്ത് അംഗങ്ങളായ സ്വപ്ന രാജൻ, ബിന്ദുമോൾ, ആൻസി തങ്കച്ചൻ സ്കൂൾ പ്രിൻസിപ്പൽ റോയ് ജെ മഞ്ഞേക്കുന്നേൽ, കെമിസ്ട്രി അദ്ധ്യാപിക മിനി , ഹരിതകേരളം മിഷൻ ആർ പി മറിയം എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News