Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്വർണ്ണമാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

14 Oct 2024 12:24 IST

- Anvar Kaitharam

Share News :

സ്വർണ്ണമാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ


പറവൂർ: സ്വർണ്ണമാല മോഷ്ടിച്ച കേസിൽ പ്രതിയെ പോലസ് അറസ്റ്റ് ചെയ്തു. ഇടുക്കി തൊമ്മൻകുത്ത് അമയപ്രഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ സുബിൻ (30)നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

പൈങ്ങോട്ടൂർ ചാത്തമറ്റം കവല ഭാഗത്തെ വീട്ടിലാണ് മോഷണം നടത്തിയത്. 64 കാരിയായ വൃദ്ധയുടെ 27 ഗ്രാം തൂക്കം വരുന്ന മാലയും അതിലുണ്ടായിരുന്ന എലസുമാണ് മോഷ്ടിച്ചത്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ആഭരണം. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ കെ. ബിജുകുമാർ, എസ്.ഐമാരായ റോജി ജോർജ്, പി.കെ.സാബു, വി.സി.സജി, സീനിയർ സി പി ഒമാരായ ടി.കെ.ബിജു, എം.ആർ.ലിജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത് . കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow us on :

More in Related News