Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഴയെത്തും മുൻപേ നഗരസഭയിൽ മഴക്കാല മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയില്ല - ജനങ്ങളെ ബോധവൽക്കരിക്കാൻ തങ്ങൾ നേരിട്ട് ഇറങ്ങുമെന്ന് പ്രതിപക്ഷം

02 Jul 2024 13:44 IST

WILSON MECHERY

Share News :


 ചാലക്കുടി:

 ചാലക്കുടി നഗരസഭയിൽ മഴക്കാല മുന്നൊരുക്കങ്ങൾ പൂർത്തിയാക്കുന്നതിൽ വൻ വീഴ്ച വന്നതായി പ്രതിപക്ഷം ആരോപിച്ചു. മഴയെത്തും മുൻപേ ചെയ്തു തീർക്കേണ്ട ശുചീകരണ പ്രവർത്തനങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല. ഡെങ്കിപ്പനിയും എലിപ്പനിയും പല സ്ഥലങ്ങളിലും നിന്ന് ഇതിനകം റിപ്പോർട്ട് ചെയ്തു കഴിഞ്ഞു . മഴക്കാലപൂർവ്വ ശുചീകരണത്തിന് അനുവദിച്ച 15 ലക്ഷം പാഴായതായും ഇതിൽ ക്രമക്കേട് നടന്നതായും ഈ വിഷയം വിജിലൻസ് അന്വേഷണത്തിന് വിധേയമാക്കേണ്ടതാണെന്നും പ്രതിപക്ഷനേതാക്കൾ പറഞ്ഞു. ഡിമെൻഷ്യ സൗഹൃദ മുനിസിപ്പാലിറ്റി എന്ന് പറഞ്ഞ് ആരംഭിച്ച ഡിമെൻഷ്യ ബോധവൽക്കരണ പരിപാടികൾ വേണ്ട രീതിയിൽ പുരോഗമിക്കുന്നില്ലെന്നും തെരുവു വിളക്കുകള്‍ പലസ്ഥലങ്ങളിലും കത്തുന്നില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു. പകർച്ചവ്യാധി ബോധവൽക്കരണ പരിപാടികളുമായി പ്രതിപക്ഷം തന്നെ നേരിട്ട് ജനങ്ങളിലേക്ക് ഇറങ്ങുമെന്നും നഗരസഭ പ്രതിപക്ഷ നേതാവ് സി എസ് സുരേഷ്, കൗൺസിലർമാരായ വി ജെ ജോജി, ബിജി സദാനന്ദൻ, ബിന്ദു ശശികുമാർ എന്നിവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു

Follow us on :

More in Related News