Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം വേമ്പനാട്ടുകായൽ നീന്തിക്കടന്ന് ആറു വയസുകാരൻ ചരിത്രം കുറിച്ചു.

14 Sep 2024 20:33 IST

santhosh sharma.v

Share News :

വൈക്കം: വേമ്പനാട്ടുകായൽ

നീന്തിക്കടന്ന് ആറു വയസുകാരൻ ചരിത്രം കുറിച്ചു. മൂവാറ്റുപുഴ കനേഡിയൻ സെൻട്രൽ

സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥി ശ്രാവൺ എസ്.നായരാണ് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കാർഡ്സിൽ ഇടം നേടാൻ കായൽ നീന്തി കടന്നത്. കോതമംഗലം വാരപ്പെട്ടി ഇളങ്ങവം ശ്രീജഭവനിൽ ശ്രീജിത്ത്, രഞ്ജുഷ ദമ്പതികളുടെ മകനാണ് ശ്രാവൺ. കായലിൽ തിങ്ങി വ്യാപിച്ച പോള സൃഷ്ടിച്ച പ്രതിബന്ധങ്ങൾ നീക്കിയാണ് ഈ കൊച്ചു മിടുക്കൻ റെക്കാർഡ് തീർത്തത്. ശനിയാഴ്ച രാവിലെ 8.30 ന് ചേർത്തല വടക്കുംകര അമ്പലക്കടവിൽ നിന്ന് നീന്തൽ ആരംഭിച്ച് 10.35ഓടെ വൈക്കം കായലോര ബീച്ചിൽ ശ്രാവൺ നീന്തിക്കയറി. കായലോരത്ത് ജനപ്രതിനിധികളടക്കം നിരവധിയാളുകൾ നിറഞ്ഞ കരഘോഷത്തോടെയാണ് ശ്രാവണെ വരവേറ്റത്. നീന്തിക്കയറിയ ശ്രാവണിനെ ഫ്രാൻസിസ് ജോർജ് എം. സ്വീകരിച്ചു. തുടർന്ന് നടന്ന അനുമോദന യോഗത്തിൽ ചലച്ചിത്രപിന്നണി ഗായിക വൈക്കം വിജയലക്ഷ്മി, നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ്, വൈസ് ചെയർമാൻ പി.ടി. സുഭാഷ് മറ്റ് ജനപ്രതിനിധികൾ, സാമൂഹിക, സാംസ്ക്കാരിക രംഗത്തെ പ്രമുഖർ അടക്കം നിരവധി പങ്കെടുത്തു. പ്രമുഖ പരിശീലകൻ ബിജു തങ്കപ്പൻ്റെ ശിക്ഷണത്തിലാണ് മാസങ്ങളായി ശ്രാവൺ നീന്തൽ പരിശീലിച്ചത്.



Follow us on :

More in Related News