Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Apr 2024 16:40 IST
Share News :
ബിജെപി അഴിമതി പാർട്ടി: ബൃന്ദ കാരാട്ട്
പറവൂർ: ബിജെപി ഭാരത് ബോണ്ട് പാർട്ടിയായി മാറിയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഇലക്ടറൽ ബോണ്ടിലൂടെ 8500 കോടി രൂപയാണ് ബിജെപിയ്‌ക്ക് ലഭിച്ചത്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി പാർട്ടിയായി ബിജെപി മാറിയെന്ന് അവർ പറഞ്ഞു. എറണാകുളം പാർലമെൻ്റ് മണ്ഡലു എൽഡിഎഫ് സ്ഥാനാർത്ഥി കെ ജെ ഷൈൻ ടീച്ചറുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പറവൂരിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു ബൃന്ദ കാരാട്ട്. സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കമലാ സദാനന്ദൻ അധ്യക്ഷയായി. എൽഡിഎഫ് നേതാക്കളായ എസ് ശർമ,
ടി ആർ ബോസ്, ഡിവിൻ കെ ദിനകരൻ, എം ആർ ശോഭനൻ, പി എസ് ഷൈല, എസ് ശ്രീകുമാരി, ഷിറോൺ തൈവെപ്പിൽ, മുഹമ്മദ് ആലു, എം എൻ ശിവദാസൻ, എം ആർ റീന എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.