Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 May 2024 21:37 IST
Share News :
മലപ്പുറം : ജനങ്ങളെ പരിഭ്രാന്തരാക്കുന്ന "50 കുട്ടികളെ കാണാതായി " എന്ന തരത്തിൽ അമ്യൂസ്മെൻ്റ് പാർക്കിന് വേണ്ടി പരസ്യം നിർമ്മിച്ചവർക്കും പ്രസിദ്ധപ്പെടുത്തിയവർക്കുമെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആർ ആവശ്യപ്പെട്ടു പൊതുജനങ്ങളെ ഭയപ്പെടുത്തുകയോ കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്ന ഇത്തരം പരസ്യങ്ങൾ ജനങ്ങൾ തുടക്കത്തിൽ കാണുമ്പോൾ ഏറെ ഭയവിഹ്വലരാകുന്നു. ഇത്തരം പുതിയ പ്രവണതകൾ വെച്ചു പൊറുപ്പിക്കാൻ പാടില്ലെന്നും എൻ.എഫ്.പി.ആർ.സംസ്ഥാന വൈസ് പ്രസിഡൻ്റ് മനാഫ് താനൂർ, താലൂക്ക് പ്രസിഡൻ്റ് അബ്ദുറഹീം പൂക്കത്ത് എന്നിവർ മുഖ്യമന്ത്രിക്കയച്ച പരാതിയിൽ ചൂണ്ടിക്കാട്ടി.
Follow us on :
Tags:
More in Related News
Please select your location.