Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോടാലിയില്‍ സുരേഷ് ഗോപി റോഡ് ഷോ നടത്തി

19 Apr 2024 22:22 IST

- ENLIGHT REPORTER KODAKARA

Share News :




കോടാലി : എന്‍ഡിഎ തൃശൂര്‍ ലോകസഭാമണ്ഡലം സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മറ്റത്തൂര്‍ പഞ്ചായത്തിലെ കോടാലിയില്‍ റോഡ് ഷോ നടത്തി. സ്ത്രീകളടക്കം നിരവധി പേര്‍് റോഡ് ഷോയില്‍ അണിനിരന്നു. വിവിധ സംഘടനകളേയും പരിവാര്‍ പ്രസ്ഥാനങ്ങളേയും പ്രതിനിധീകരിച്ച് സ്ഥാനാര്‍ത്ഥിയെ ഷാളണിയിച്ച് സ്വീകരിച്ചു. തൃശൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കാന്‍ തനിക്കവസരം തന്നാല്‍ മണ്ഡലത്തെ വികസന മാതൃകയാക്കി മാറ്റുമെന്നും സംസ്ഥാനത്തിന്റെ സര്‍വ്വതോന്മുഖമായ ഉന്നതിക്കു വേണ്ടി തന്റെ മുഴുവന്‍ കഴിവും ഉപയോഗിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ചടങ്ങില്‍ വിവിധ പാര്‍ട്ടികളില്‍ നിന്നും രാജിവച്ച് ബിജെപി യിലേക്ക് വന്ന പ്രവര്‍ത്തകര്‍ സുരേഷ് ഗോപിയില്‍ നിന്ന് അംഗത്വം സ്വീകരിച്ചു.ബിജെപി സംസ്ഥാന സെക്രട്ടറി അ.നാഗേഷ്, ജില്ലാ പ്രസിഡണ്ട് അഡ്വ: കെ.കെ. അനീഷ് കുമാര്‍, പുതുക്കാട് മണ്ഡലം പ്രസിഡണ്ട് അരുണ്‍ പന്തല്ലൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Follow us on :

More in Related News