Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുഞ്ഞിത്തൈ ബാങ്കിൽ സ്കൂൾഫെയർ

22 May 2024 08:28 IST

Anvar Kaitharam

Share News :

കുഞ്ഞിത്തൈ ബാങ്കിൽ സ്കൂൾഫെയർ


പറവൂർ: കുഞ്ഞിത്തൈ സഹകരണ ബാങ്ക് വിദ്യാർത്ഥികൾക്കായി ആരംഭിച്ച സ്കൂൾഫെയർ മിൽമ ചെയർമാൻ എം.ടി. ജയൻ ഉൽഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻ്റ് ജോർജ്ജ് തച്ചില കത്ത് അദ്ധ്യക്ഷനായി. വിദ്യാർത്ഥികൾക്കാവശ്യമായ എല്ലാ പഠനോപകരണങ്ങളും മാർക്കറ്റ് വിലയെക്കാൾ കുറവിനാണ് വിൽപ്പന നടത്തുന്നത്. ബാങ്ക് ഭരണസമിതി അംഗങ്ങളായ മുൻ പ്രസിഡൻ്റ് ടി.കെ. ബാബു, ലെനിൻ കലാധരൻ, പി.ഡി. സലിം, മെൽവിൻ റോച്ച, ഇന്ദിര ദേവി ഗോപിനാഥൻ, ജ്യോതി രാജേഷ്, സരിത മനോജ്, എന്നിവർ സംസാരിച്ചു. 

ബാങ്ക് വൈസ് പ്രസിഡൻ്റ് ശ്യാംലാൽ പടന്നയിൽ സ്വാഗതവും സെക്രട്ടറി ഇൻ ചാർജ്ജ് അനിൽ ഏലിയാസ് നന്ദിയും പറഞ്ഞു. 

Follow us on :

Tags:

More in Related News