Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടകര ഗ്രാമപഞ്ചായത്തിനെ മാലിന്യ പ്രഖ്യാപിച്ചു

01 Apr 2025 19:58 IST

Kodakareeyam Reporter

Share News :


കൊടകര ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്തപഞ്ചായത്തായി പ്രഖ്യാപിച്ചു.



പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ മാലിന്യമുക്ത പ്രഖ്യാപനം നടത്തി.

പഞ്ചായത്ത് അംഗം ടി. കെ. പദ്മനാഭന്‍ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ സ്വപ്ന സത്യന്‍ , പഞ്ചായത്ത് അസിസറ്റന്‍ര് സെക്രട്ടറി എം.എ.സുനില്‍കുമാര്‍ , ജൂനിയര്‍ സൂപ്രണ്ട് കെ. ബി. രഞ്ജിനി തുടങ്ങിയവര്‍ സംസാരിച്ചു. മാലിന്യമുക്ത നവ കേരള ജനകീയ ക്യാമ്പയിന്റെ ഭാഗമായി മികച്ച പ്രകടനം കാഴ്ചവച്ച സ്ഥാപനങ്ങളേയും സംഘടനകളേയും ചടങ്ങില്‍ ആദരിച്ചു. ഇതോടനുബന്ധിച്ച് നടന്ന റാലിയില്‍ ജനപ്രതിനിധികള്‍, അംഗനവാടി ജീവനക്കാര്‍, കുടുംബശ്രീ അംഗങ്ങള്‍, വ്യാപാരി സംഘടനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു കൊടകരയിലെ മാലിന്യ പരിപാലനത്തിന്റെ പ്രവര്‍ത്തന വീഡിയോ പ്രദര്‍ശനവും ഉണ്ടായി.

Follow us on :

More in Related News