Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 May 2024 10:17 IST
Share News :
ഐഎച്ച്കെ ശാസ്ത്ര സെമിനാർ
പറവൂർ: ഹോമിയോ ഡോക്ടർമാരുടെ സംഘടനയായ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപത് സ് (ഐഎച്ച്കെ)വാർഷിക സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ സെമിനാർ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ പൊതു ആരോഗ്യ രംഗം അപകടകരമായ അവസ്ഥയിലേക്കാണ് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഐഎച്ച്കെ സംസ്ഥാന പ്രസിഡൻ്റ് ഡോ. റെജു കരീം അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ഡോ. കൊച്ചുറാണി വർഗ്ഗീസ് സ്വാഗതം പറഞ്ഞു. മിഡിൽ സോൺ പ്രസിഡന്റ് ഡോ. മൃദുൽ, സയൻ്റിഫിക് കമ്മറ്റി ചെയർമാൻ ഡോ. ഫിലിപ്സൺ ഐപ്പ്, ഐഎച്ച്കെ ട്രസ്റ്റ് ചെയർമാൻ ഡോ. പി എ നൗഷാദ്, സംസ്ഥാന ട്രഷറർ ഡോ. ബാബു കെ നോബർട്ട്, ഡോ. കെ എൽ വിനീത എന്നിവർ സംസാരിച്ചു.
ഡോ. മാത്യു കുര്യൻ, ഡോ. മുഹമ്മദ് റഫീഖ് എന്നിവർ ത്വക്ക് രോഗങ്ങളിൽ ഹോമിയോപ്പതിയുടെ ഫലപ്രാപ്തിയും ചികിത്സാ പുരോഗതികളും എന്ന വിഷയത്തിൽ ക്ലാസുകൾ നയിച്ചു.
മികച്ച ഹോമിയോപതി ഡോക്ടർക്കുള്ള എൻ കെ ജയറാം അവാർഡ് നേടിയ ഡോ.എസ് മണിലാലിന് പ്രതിപക്ഷ നേതാവ് പുരസ്കാരം സമ്മാനിച്ചു. ഐ.എച്ച്.കെ സംസ്ഥാന മീഡിയാ അവാർഡുകൾ ഡോ.കെ.പി സുധാകരൻ മെമ്മോറിയൽ വിഷ്വൽ മീഡിയാ അവാർഡ് കൈരളി ചാനൽ പ്രതിനിധി സ്വാലിഹ് ,പ്രിൻ്റ് മീഡിയാ അവാർഡ് മാതൃഭൂമി ന്യൂസിനു വേണ്ടി ജിനോ.സി.മൈക്കിൾ, ഓഡിയോ മീഡിയ അവാർഡ് എഫ്.എം. മഞ്ചേരി ഡയറക്ടർ പ്രതാപ് പോൾ എന്നിവർ ഏറ്റുവാങ്ങി.
Follow us on :
Tags:
More in Related News
Please select your location.