Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 May 2024 18:56 IST
Share News :
അങ്കമാലി: സ്വന്തമായി സ്ഥലം ഉണ്ടായിട്ടും അന്തിയുറങ്ങാൻ ഒരു സുരക്ഷിതമായ ഇടമില്ലാതെ കഷ്ടപ്പെടുന്ന വിധവകൾക്കും അവരുടെ മക്കൾക്കും സ്വന്തമായി ഒരു സുരക്ഷിത ഭവനം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആലുവ എംഎൽഎ അൻവർ സാദത്ത് നടപ്പിലാക്കുന്ന അമ്മക്കിളിക്കൂട് എന്ന ഭവന നിർമ്മാണ പദ്ധതിയിലെ 53 -മത് വീടിന്റെ താക്കോൽ കൈ മാറി. ശ്രീമൂലനഗരം പഞ്ചായത്തിലെ തൃക്കണിക്കാവിൽ വാഹനാപകടത്തിൽ മരണമടഞ്ഞ ബിജുവിന്റെ ഭാര്യ കവിതക്കും മൂന്നു പെൺകുട്ടികൾക്കും മാണ് വീട് നിർമിച്ച് നൽകിയത്. ജിഡബ്‌ളിയുസി ലോജസ്റ്റിക്‌സ് ഖത്തർ ന്റെ ചീഫ് എക്‌സി. ഓഫീസർ രാജേശ്വർ ഗോവിന്ദൻ ആണ് വീട് സ്‌പോൺസർ ചെയ്തത്. 2 ബെഡ് റൂം, ഹാൾ, കിച്ചൺ, ടോയ്‌ലറ്റ് എന്നിവ ഉൾപ്പെടുന്ന 510 ചതുരശ്ര അടിയിൽ 7 ലക്ഷം രൂപ ചിലവ് വരുന്ന ഭവനങ്ങളാണ് പദ്ധതിയിൽ നിർമ്മിച്ചു നല്കുന്നത്. നിലവിൽ ലഭിച്ചിട്ടുള്ള അപേക്ഷകർക്ക് വീട് നിർമ്മിക്കുന്നതിനായി സ്‌പോൺസർമാരെ കണ്ടെത്തുവാനുള്ള ശ്രമം നടത്തി വരികയാണെന്ന് അൻവർ സാദത്ത് പറഞ്ഞു. 2017 ഏപ്രിൽ 4 ന് നെടുമ്പാശ്ശേരി മള്ളുശ്ശേരിയിൽ നടൻ ജയറാം തുടക്കമിട്ട പദ്ധതിയാണിത്. സുമനസുകളുടെ സഹായത്തോടെയാണ് വീടുകൾ നിർമിച്ച് നൽകുന്നത്.
Follow us on :
Tags:
More in Related News
Please select your location.