Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Oct 2025 20:03 IST
Share News :
മലപ്പുറം : സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ അഭിവൃദ്ധിയും ഉന്നമനവും ലക്ഷ്യമിട്ടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത റാമ്പ് പദ്ധതിയുടെ ഭാഗമായി ഏറനാട് താലൂക്ക് വ്യവസായ ഓഫീസ് സംരംഭകര്‍ക്കായി ഏകദിന കയറ്റുമതി ശില്‍പശാല സംഘടിപ്പിച്ചു. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ അന്താരാഷ്ട്ര വിപണിയില്‍ എത്തിക്കുന്നതിനുള്ള സാധ്യതകളും നടപടിക്രമങ്ങളും സംബന്ധിച്ച് സംരംഭകരെ ബോധവത്കരിക്കുക എന്നതായിരുന്നു ശില്‍പശാലയുടെ മുഖ്യ ലക്ഷ്യം.
മലപ്പുറം വുഡ്‌ബൈന്‍ ഫോലിയേജില്‍ നടന്ന വര്‍ക്ക്‌ഷോപ്പ് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എം. ഗിരീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ എ. അബ്ദുല്‍ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു.ഡി.ജി.എഫ്.ടി. കൊച്ചിന്‍ വിദേശ വ്യാപാരം അസിസ്റ്റന്റ് കമ്മീഷണര്‍ ഹസ്സന്‍ ഉസൈദ് ഐ.ടി.എസ്, എഫ.്ഐ.ഇ.ഒ കേരള ചാപ്റ്റര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എം.സി രാജീവ്, ഇ.സി.ജി.സി എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എസ്. ആനന്ദ്, എക്സ്പോര്‍ട്ട് ആന്റ് ഇംപോര്‍ട്ട് ലോജിസ്റ്റിക് ട്രെയിനര്‍ കെ.ജെ. ബോണിഫസ്, എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു.
മലപ്പുറം ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ സൂരജ് ബാബു, കെ.എസ്.എസ്.ഐ.എ ജോയിന്റ് സെക്രട്ടറി പി.എം.സാദിഖ് , ഏറനാട് ഉപജില്ലാ വ്യവസായ ഓഫീസര്‍ എം. ശ്രീരാജ്, കൊണ്ടോട്ടി ബ്ലോക്ക് ആന്റ് മുനിസിപ്പാലിറ്റി വ്യവസായ വികസന ഓഫീസര്‍ നിസാം കെ. കാരി, അരീക്കോട് ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ ഇ.ഇ. ജസ്സില, മഞ്ചേരി നഗരസഭാ വ്യവസായ വികസന ഓഫീസര്‍ എന്‍. സന്തോഷ് കുമാര്‍, മലപ്പുറം നഗരസഭാ വ്യവസായ വികസന ഓഫീസര്‍ പി.പി. സിത്താര എന്നിവര്‍ സംസാരിച്ചു. 74 സംരംഭകര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.
Follow us on :
Tags:
Please select your location.