Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തർക്കങ്ങൾക്ക് വിരാമം; പരപ്പനങ്ങാടി ചെയർമാൻ സ്ഥാനത്ത് നിന്ന് ഉസ്മാൻ പടിയിറങ്ങും.

25 May 2024 16:33 IST

Jithu Vijay

Share News :

ഹമീദ് പരപ്പനങ്ങാടി



പരപ്പനങ്ങാടി : തദ്ധേശസ്വയംഭരണ തെരഞ്ഞെടുപ്പ് സമയത്ത് ഉണ്ടാക്കിയ കരാർ പ്രകാരം തർക്കങ്ങൾക്ക് വിരാമമിട്ട് കൊണ്ട് പരപ്പനങ്ങാടി മുൻസിപ്പൽ ചെയർമാൻ സ്ഥാനത്ത് നിന്ന് അമ്മാറമ്പത്ത് ഉസ്മാൻ പടിയിറങ്ങുന്നു. പകരക്കാരനായി പള്ളിച്ചിൻ്റെ പുരക്കൽ ഷാഹുൽ ഹമീദ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കും.


ഏറെ കാലത്തിന് ശേഷമാണ് പരപ്പനങ്ങാടിയുടെ ഭരണതലപ്പത്ത് തീരദേശ മേഖലക്ക് പകരം കിഴക്കൻ മേഖലയിൽ നിന്ന് അമ്മാറമ്പത്ത് ഉസ്മാൻ മൂന്ന് വർഷം മുന്നെ ചെയർമാൻ സ്ഥാനത്ത് എത്തുന്നത്.


ഇരുഭാഗത്ത് നിന്നും തർക്കങ്ങൾ രൂക്ഷമായതിനെ തുടർന്നാണ് മുസ്ലിം ലീഗ് നേതൃത്വം ഫോർമുലവെക്കുന്നത് പകുതി കാലയളവിൽ ഉസ്മാനും, ശേഷംപകുതിയിൽ തീരദേശ ഡിവിഷനിൽ നിന്നുള്ള ഷാഹുൽ ഹമീദുമെന്ന്.

എന്നാൽ പകുതി കാലയളവ് പിന്നിട്ടിട്ടും തീരുമാനം അംഗീകരിച്ച് ചെയർമാൻ സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ ഉസ്മാനൊ, കിഴക്കൻ മേഖല ലീഗ് സംവിധാനമൊ തെയ്യാറാവത്തതിനെ തുടർന്ന് പരസ്യമായ വിഴുപ്പലക്കുകളാണ് പാർട്ടിക്കുള്ളിൽ നടന്നത്.


ചെയർമാൻ സ്ഥാനത്ത് നിന്ന് ഉസ്മാനെ മാറ്റിയാൽ ഉള്ളണം പ്രദേശത്തെ വിവിധ കമ്മിറ്റികളിലുള്ള ഭാരവാഹികൾ രാജിവെക്കുമെന്ന ഭീഷണി നേതൃത്വത്തിന് മുന്നിൽ മുഴക്കിയതോടെ പ്രശ്നം സങ്കീർണ്ണമായി. ലീഗിന് ഏറ്റവും കൂടുതൽ സ്വീധീനമുള്ള തീരദേശ മേഖലയിലെ തർക്കം പാർട്ടിക്ക് ക്ഷീണം സംഭവിക്കുമെന്ന വിലയിരുത്തലിലാണ് ഇപ്പോൾ ഉന്നത ഇടപെടലിനെ തുടർന്ന് ചെയർമാൻ സ്ഥാനത്ത് നിന്ന് ഉസ്മാൻ രാജി വെക്കാൻ തയ്യാറായത്.


അവസാനമായി ഇന്ന് വിളിച്ച് ചേർത്ത മഴക്കാല ശുചീകരണ രക്ഷാപ്രവർത്തനമീറ്റിംഗിന് ശേഷം താൻ പടിയിറങ്ങുകയാണന്ന പ്രഖ്യാപനം നാടകീയ രംഗങ്ങൾക്ക് വേദിയായി.

പാർട്ടി നേതൃത്വത്തിന് താൻ രാജി സമർപ്പിച്ചതായി ഉസ്മാൻ കൗൺസിലർമാരെ അറിയിക്കുകയായിരുന്നു.


സിവിൽ എഞ്ചിനീയർ ആയ ഉസ്മാൻ ചെയർമാൻ സ്ഥാനത്ത് നിന്ന് പടിയിറങ്ങുമ്പോൾ പൂർത്തീകരിക്കപ്പെടാത്ത പദ്ധതികളും വിവാദ വിഷയങ്ങളും പുതിയതായി എത്തുന്ന ഭരണതലവൻ ഷാഹുൽ ഹമീദ് എന്ന അധ്യാപകന് ബാലികേറാ മലയാകുമൊ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഒറ്റുനോക്കുന്നത്.


ഇതിനിടെ ഉസ്മാനെ ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവെപ്പിക്കാൻ ശക്തമായ ഇടപെടൽ നടത്തിയതിൽ ഉള്ളണം മേഖലയിൽ നിന്ന് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട് വിഷയത്തിൽ പ്രതിഷേധിച്ച് തിരൂരങ്ങാടി മണ്ഡലം, മുൻസിപ്പൽ കമ്മറ്റി എന്നിവിടങ്ങളിൽ നിന്ന് പ്രമുഖർ രാജി കത്ത് നൽകിയതായി പറയപ്പെടുന്നു.

Follow us on :

Tags:

More in Related News