Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Nov 2024 09:32 IST
Share News :
മലപ്പുറം: സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ ഉമർ ഫൈസിയുടെ ഖാസി വിമർശനത്തിന് പിന്നാലെ രൂക്ഷമായി സമസ്തയിലെ വിഭാഗീയത മുക്കം ഉമർ ഫൈസിയെ സമസ്തയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമസ്തയിലെ ലീഗ് അനുകൂല ചേരി പ്രമേയം പാസാക്കി. ഉമർ ഫൈസിക്ക് മറുപടിയുമായി മലപ്പുറം എടവണ്ണപ്പാറയിൽ സമസ്ത മേഖല കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ആദർശ സമ്മേളനത്തിലാണ് പ്രമേയം പാസാക്കിയത്.
പാണക്കാട് കുടുംബത്തെ സമസ്തയിൽ നിന്ന് മാറ്റി നിർത്താൻ ആര് ശ്രമിച്ചാലും നടക്കില്ലെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂർ സമ്മേളനത്തിൽവ്യക്തമാക്കി. സമസ്തയുടെ വിലക്ക് മറികടന്ന് ചില മുശാവറ അംഗങ്ങൾ സംയുക്ത പ്രസ്താവനയിറക്കി.
സമ്മേളനം നടത്താൻ എം ടി അബ്ദുള്ള മുസ്‌ലിയാരോട് സമ്മതം തേടിയിട്ടുണ്ട്. സമസ്തയിൽ ഇനി ഒരു പിളർപ്പ് ഉണ്ടാകില്ല. അതിന് വേണ്ടി ആരും കൊതിക്കേണ്ടെന്നും അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു. ഉമർ ഫൈസിയുടെ സിപിഐഎം ബന്ധമായിരുന്നു കെ എ റഹ്മാൻ ഫൈസിയുടെ ആരോപണം.
മുസ്ലിം ലീഗും സമസ്തയും തമ്മിലുള്ള ബന്ധം തകർക്കലാണ് വിവാദങ്ങളുടെ ലക്ഷ്യമെന്നും സിപിഐഎമ്മിനെ സഹായിക്കാൻ വേണ്ടിയാണ് ചിലർ സമാന്തര പ്രവർത്തനം നടത്തുന്നതെന്നും റഹ്മാൻ ഫൈസി ആരോപിച്ചു. ആർഎസ്എസിനെ തടയാൻ സിപിഐഎമ്മിനേ കഴിയൂ എന്ന് ഉമർ ഫൈസി വെറുതെ പറഞ്ഞതല്ല. അത് സിപിഐഎമ്മിന് വേണ്ടി പറഞ്ഞതാണെന്നും റഹ്‌മാൻ ഫൈസി പറഞ്ഞു. സംഭവത്തിൽ വിട്ടുവീഴ്ച വേണ്ടന്ന് മുസ്ലിം ലീഗ് നേതൃത്വം നിലപാട് കടുപ്പിച്ചതോടെ ഇനി ലീഗ് അനുകൂല, പ്രതികൂല ഗ്രൂപ്പുകളുടെ ശക്തിപ്രകടനമാകും വരും ദിവസങ്ങളിൽ.
സോഷ്യൽ മീഡിയകളിലൂടെ മാത്രമല്ല, വേദികെട്ടി നിലപാട് പറയുകയും വെല്ലുവിളിക്കുകയും ചെയ്യുന്നതാണ് കാലങ്ങളായി ഇവരുടെ രീതി എന്നതിനാൽ വരും ദിവസങ്ങളിൽ മലബാറിൽ വെല്ലുകളി പ്രസംഗ വേദികൾ നിരവധി ഉണരാനും സാധ്യതയേറെയാണ്.
Follow us on :
Tags:
More in Related News
Please select your location.