Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്തഷ്ടമിയുടെ പ്രാരംഭ ചടങ്ങായ പുള്ളി സന്ധ്യ വേല തിങ്കളാഴ്ച സമാപിച്ചു.

14 Oct 2024 20:40 IST

santhosh sharma.v

Share News :

വൈക്കം: വൈക്കത്തഷ്ടമിയുടെ മുന്നോടിയായി നടത്തുന്ന മുഖ സന്ധ്യ വേലയുടെ കോപ്പു തൂക്കൽ ഒക്ടോബർ 16 ന് ക്ഷേത്രകലവറയിൽ നടക്കും.രാവിലെ 8.30 നും 10.30 നും ഇടയിലാണ് കോപ്പു തൂക്കൽ ചടങ്ങ്. ക്ഷേത്രത്തിലെ ആട്ടവിശേഷമായി വരുന്ന അടിയന്തരങ്ങൾക്ക് മുൻപായി നടത്തുന്ന ചടങ്ങാണ് കോപ്പുതുക്കൽ. വൈക്കത്തപ്പനും ഉപദേവതമാർക്കും വിശേഷാൽ വഴിപാട് നടത്തിയ ശേഷമാണ് ചടങ്ങ്. ദേവസ്വം ഭരണാധികാരിയായ ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ കെ. ആർ.ശ്രീലത അഷ്ടമിയുൽസവത്തിന് ആവശ്യമായ സാധനങ്ങൾ അളന്നു തൂക്കി ക്ഷേത്ര കാര്യക്കാരനായ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ വി. ഈശ്വരൻ നമ്പൂതിരിയെ എൽപ്പിക്കുന്നതാണ് ചടങ്ങ്. പ്രതീകാന്മകമായി മംഗള വസ്തുക്കളായ മഞ്ഞളും ചന്ദനവും അളന്ന് എല്പിക്കുന്നതോടെസന്ധ്യ വേലയുടെ ചടങ്ങുകൾ വീഴ്ച വരാതെ നടത്തുന്നതിന് ക്ഷേത്ര ഭരണാധികാരി ഏറ്റുവാങ്ങിയതായി വിശ്വാസം.

മുഖ സന്ധ്യവേല ഒക്ടോ. 17 മുതൽ 20 വരെ തുടർച്ചയായ നാലു ദിവസങ്ങളിൽ നടക്കും.

സമൂഹങ്ങളുടെ സന്ധ്യ വേല നവംബർ 7 ന് ആരംഭിച്ച് 11 ന് സമാപിക്കും.

വൈക്ക ത്തഷ്ടമിയുടെ കോപ്പു തൂക്കൽ നവംബർ.11 ന് രാവിലെ 6.45 നും 8.45 നും ഇടയിലാണ്. കൊടിയേറ്ററിയിപ്പ് , കുലവാഴ പുറപ്പാട് എന്നിവയും 11 ന് നടക്കും.

പ്രസിദ്ധമായ വൈക്കത്തഷ്ടമിക്ക് നവംബർ 12 ന് രാവിലെ 8നും 8.45 നും ഇടയിൽ കൊടികയറും. തുടർന്ന് കെടാവിളക്കിലെ ദീപ പ്രകാശനവും കലാമണ്ഡപത്തിലെ ദീപ പ്രകാശനവും നടത്തും ചരിത്രപ്രസിദ്ധമായ

വൈക്കത്തഷ്ടമി നവംബർ. 23 ന് നടക്കും . പുലർച്ചെ 4.30 നാണ് അഷ്ടമി ദർശനം. രാത്രി 10 ന് അഷ്ടമി വിളക്ക്, ഉദയനാപുരത്തപ്പന്റെ വരവ്, വലിയ കാണിക്ക, ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ് എന്നിവയും നടക്കും.

വൈക്കം ക്ഷേത്രത്തിൽ ആറാട്ടെഴുന്നളളിപ്പ് നവംബർ.24 ന് വൈകിട്ട് 5 നും രാത്രി 11 ന് ഉദയനാപുരം ക്ഷേത്രത്തിൽ കൂടിപ്പൂജ വിളക്കും നടക്കും. വൈക്കത്തഷ്ടമിയുടെ പ്രാരംഭ ചടങ്ങായ പുള്ളി സന്ധ്യ വേല തിങ്കളാഴ്ച സമാപിച്ചു. സമാപന സന്ധ്യ വേലക്ക് ഗജവീരൻ ചിറക്കടവ് തിരുനീലകണ്ഠൻ വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് ശിരസിലേറ്റി. വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ മൂന്ന് പ്രദക്ഷിണം പൂർത്തിയാക്കി എഴുന്നള്ളിപ്പ് സമാപിച്ചു.തുടർന്ന് വിളക്കെഴുന്നളളിപ്പും നടന്നു. സമാപന സന്ധ്യ വേല ദർശിച്ച് സായൂജ്യം നേടുവാൻ നിരവധി ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്.






Follow us on :

More in Related News