Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Aug 2024 14:51 IST
Share News :
മുക്കം:മുക്കം മുത്തേരി പെരുമ്പടപ്പിൽ വിദേശ മദ്യഷാപ്പിന് നഗര സഭ' അനുമതി നൽകിയതുമായി ബന്ധപ്പെട്ട് നഗരസഭ ചെയര്‍മാനും, വൈസ് ചെയർപേഴ്സനുമെതിരെ യു ഡി എഫ് അവിശ്വാസ പ്രമേയ നോട്ടീസ്സ് നൽകി. നഗരഭ ചെയർമാൻ പി.ടി. ബാബു, വൈസ് ചെയർപേഴ്സൺ അഡ്വ. കെ പി. ചാന്ദിനി എന്നിവർക്കെതിരെയാണ് യു.ഡി എഫിലെ പതിനൊന്ന്അംഗകൗൺസിലർമാർ അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ്സ് കഴിഞ്ഞ ദിവസം സമർപ്പിച്ചത്. അവിശ്വാസ പ്രമേയം പരിഗണിക്കുന്നതിൻ്റെ ഭാഗമായി സംപ്തംബർ 3 ന് രാവിലെ 10 മണിക്ക് കൗൺസിലറുമാരുടെ യോഗം മുക്കം നഗരസഭ ഓഫീസ്സിൽ ചേരുന്ന വിവരം തദ്ദേശ സ്വയഭരണ വകുപ്പ് ജോയിൻ്റ് ഡയരക്ടർ ടി ജെ ആരുൺ വിവരം അറിയിച്ചിട്ടുണ്ട്. ഇതേ തുടർന്ന് സംപ്തംബർ മൂന്നാം തിയ്യതി നടക്കുന്ന കൗൺസിൽ യോഗത്തിൽ ബി ജെ പിയുടെയും, അതേസമയം ലീഗ് വിമതന്‍റെയും നീക്കവും നിര്‍ണ്ണായകമാവുമെന്നതാണ് വിലയിരുത്തുന്നത്. ഒരു കൗൺസിലർ വിദേശത്തായതും, മറ്റൊരു കൗൺസിലർ സുഖമില്ലാത്തതിനാൽ ലീവിലായതും യോഗത്തെ ഏങ്ങിനെ ബാധിക്കുമെന്നതും ചർച്ചയാണ് .യു ഡി എഫ് കൗണ്‍സിലര്‍മാരായ 11 പേരാണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്..ലീഗ് വിമതനായ കൗൺസിലർ അബ്ദുൽ മജീദിൻ്റെ പിന്തുണയോടെ സി പി എം ഭരിക്കുന്ന മുക്കം നഗരസഭയില്‍ അവിശ്വാസ പ്രമേയം ഭരണസമിതിയെ പ്രതിസന്ധിയിലാക്കുേമോ? ഇതാണ് മുഖ്യ ചർച്ച വിഷയം. നേരത്തെ ലീഗ് വിമതനായ മുഹമ്മദ് അബ്ദുല്‍ മജീദ് മദ്യശാലക്ക് അനുമതി നല്‍കുന്നതിനെതിരെ രംഗത്ത് വരികയും ഭരണസമിതിക്കെതിരെ ബിജെപി, യു ഡി എഫ് ,വെല്‍ഫെയര്‍ പാര്‍ട്ടികൗണ്‍സിലര്‍മാരോടൊപ്പം ഭരണസമിതിക്കെതിരെ വോട്ട് ചെയ്യുകയും ചെയ്തിരുന്നു.അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ കൗൺസിലർ അബ്ദുൽ മജീദിൻ്റെ നീക്കമാണ് ഉറ്റു നോക്കുന്നത്. നഗരസഭയിലെ 10ാം ഡിവിഷന്‍ മുത്തേരി പെരുമ്പടപ്പില്‍ ഈ മാസം രണ്ട് മുതലാണ് വിദേശ മദ്യശാല പ്രവര്‍ത്തനം തുടങ്ങിയത്. അതേ സമയം വിദേശ മദ്യശാല രണ്ടാഴ്ച്ചയോളംപ്രവര്‍ത്തിച്ചത് ലൈസൻ സില്ലാതെയാണെന്ന് നേരത്തെ ആരോപണം ഉയർന്ന് വന്നിരുന്നു.മദ്യശാലക്ക് അനുമതി നല്‍കരുതെന്ന പ്രതിപക്ഷത്തിന്‍റെയും, നാട്ടുകാരുടെ ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ ഈ മാസം 14 നാണ് നഗരസഭ മദ്യ ശാലക്ക് ലെെസന്‍സ് നല്‍കിയത്.മദ്യശാല തുടങ്ങാൻ സി പി എം ഭരിക്കുന്ന നഗരസഭയില്‍ ചെയർമാന്റെ നേതൃത്വത്തിൽ കൃത്യമായ ഗൂഡാലോചന നടന്നതായി ബിജെപി ഉൾപ്പെടെയുള്ള പ്രതിപക്ഷ കൗൺസിലർമാർ ആരോപണവും ഉയർത്തി കാണിച്ചിരുന്നു . ആഗസ്ത് മാസം16 ന് ചേര്‍ന്ന ഭരണസമിതി യോഗത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ നൽകിയ ലൈസൻസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടന്ന വോട്ടിങ്ങിൽ 13 ന് എതിരെ 17 വോട്ടുകള്‍ക്കാണ് ഭരണപക്ഷം പരാജയപ്പെട്ടിരുന്നത്.ഈ സാഹചര്യത്തില്‍ അവിശ്വാസത്തിനുള്ള നീക്കങ്ങൾ നടക്കുന്നത്.മുന്നോടിയായി ഈ മാസം 27 ന് മുക്കം ബസ്റ്റാൻഡിൽ യൂ ഡി എഫിൻ്റെ നേതൃത്വത്തിൽ ബഹുജന ധർണ്ണയും ഉപവാസ സമരവും നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.