Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി പോളിടെക്നിക്കിൽ ഒഴിവുള്ള സീറ്റിൽ പ്രവേശനം നേടുന്നതിന് അപേക്ഷിക്കാം.

02 Aug 2024 19:59 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി: കടുത്തുരുത്തി പോളിടെക്നിക്കിൽ ഒഴിവുള്ള സീറ്റിൽ പ്രവേശനം നേടുന്നതിന് അപേക്ഷിക്കാം. www.polyadmission.org എന്ന വെബ്സൈറ്റിലൂടെയോ കോളജിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്‌ക് മുഖേനയോ അപേക്ഷാഫീസ് അടച്ച് ഓഗസ്റ്റ് എട്ടിന് രാവിലെ 10.30 വരെ പുതിയ അപേക്ഷ നൽകാം. ഓഗസ്റ്റ് എട്ടിന് രാവിലെ 8.30-9.30 വരെ റാങ്ക്പട്ടികയിൽ ഒന്നുമുതൽ 25000 വരെയുള്ളവർക്കും 9.30 -10.30 വരെ 25001 മുതൽ 40000 വരെയുള്ളവർക്കും 10.30-11.30 വരെ 40001 മുതലുള്ളവർക്കും പുതിയ അപേക്ഷകർക്കും അന്നേദിവസം രജിസ്റ്റർ ചെയ്ത് സ്പോട്് അഡ്മിഷനിൽ പങ്കെടുക്കാം. ആദ്യമായി പ്രവേശനം നേടുന്ന വിദ്യാർഥികൾ സർട്ടിഫിക്കറ്റുകൾ, ഫീസ് എന്നിവ സഹിതം രക്ഷിതാവിനോടൊപ്പം ഹാജരാകണം. മറ്റ് പോളിടെക്നിക്കുകളിൽ പ്രവേശനം നേടിയവർ അഡ്മിഷൻ സ്ട്രിപ്പ്, പിറ്റിഎ ഫണ്ടും ഹാജരാക്കണം. വിശദവിവരങ്ങൾക്ക് www.polyadmission.org. ഫോൺ: 9496222730.










Follow us on :

More in Related News