Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jul 2024 21:59 IST
Share News :
തിരൂരങ്ങാടി : മമ്പുറം സയ്യിദ് അലവി തങ്ങള്‍ ജാതീയതക്കെതിരെയും സാമ്രാജ്യത്വ ബ്രിട്ടീഷുകാര്‍ക്കെതിരെയും പോരാടിയ നേതാവാണെന്ന് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍. 186-ാം മമ്പുറം ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് നടത്തപ്പെടുന്ന മത പ്രഭാഷണ പരമ്പരയുടെ സമാപന ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. വിദ്വേഷവും വെറുപ്പും പതിവായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍ സമൂഹങ്ങള്‍ക്കിടയില്‍ സഹവര്‍ത്തിത്വവും സൗഹാര്‍ദ്ദവും മുഖമുദ്രയാക്കി പ്രവര്‍ത്തിക്കണമെന്നും തങ്ങള്‍ വ്യക്തമാക്കി.
സി. യൂസുഫ് ഫൈസി മേല്‍മുറി അധ്യക്ഷനായി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. യു.ജി വിദ്യാര്‍ഥി സംഘടന അസാസ് പുറത്തിറക്കിയ വിശേഷം സ്പ്ലിമെന്റ് വി.സി.പി ബാവ ഹാജിക്കും ഡി.എസ്.യു പുറത്തിറക്കിയ സാക്ഷി കെ.കെ നാസറിനും നല്‍കി തങ്ങള്‍ പ്രകാശനം ചെയ്തു. സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, കെ.എം സൈദലവി ഹാജി പുലിക്കോട്, യു. ശാഫി ഹാജി ചെമ്മാട്, കെ,സി മുഹമ്മദ് ബാഖവി കിഴിശ്ശേരി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, ഉമറുൽ ഫാറൂഖ് ഹുദവി പാലത്തിങ്ങൽ, ഹംസ ഹാജി മൂന്നിയൂര്‍ പങ്കെടുത്തു.
രാത്രി നടക്കുന്ന മമ്പുറം തങ്ങള്‍ അനുസ്മരണവും ഹിഫ്ള് സനദ് ദാനവും പ്രാര്‍ത്ഥനാ സദസ്സും സമസ്ത കേന്ദ്ര മുശാവറ അംഗം എം.പി മുസ്ഥഫാ ഫൈസി തിരൂര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലവി മൗലദ്ദവീല ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജില്‍നിന്നു ഖുര്‍ആന്‍ മനഃപാഠമാക്കിയ ഹാഫിളീങ്ങള്‍ക്കുള്ള സനനദ് ദാനം സമസ്ത ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ നിര്‍വഹിക്കും. ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷത വഹിക്കും.
ഒരാഴ്ചത്തോളമായി നീണ്ടുനില്‍ക്കുന്ന മമ്പുറം ആണ്ടുനേര്‍ച്ചക്ക് ഞായറാഴ്ച്ച
നടക്കുന്ന അന്നദാനത്തോട് കൂടി പരിസമാപ്തിയാവും. രാവിലെ എട്ടരക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സയ്യിദ് അബ്ദുര്‍റഹ്‌മാന്‍ ജിഫ്രി തങ്ങള്‍ കോഴിക്കോട് അധ്യക്ഷനാവും. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ തുടങ്ങിയവര്‍ സംബന്ധിക്കും.
ഉച്ചക്ക് 1:30 ന് നടക്കുന്ന മൗലിദ് ഖത്മ് ദുആയോടെ ഒരാഴ്ചയോളം നീണ്ടു നില്‍ക്കുന്ന മമ്പുറം ആണ്ടുനേര്‍ച്ചക്ക് പരിസമാപ്തിയാവും. സമാപന പ്രാര്‍ഥനക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും.
.
Follow us on :
Tags:
More in Related News
Please select your location.