Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 May 2024 21:16 IST
Share News :
വൈക്കം: ജന്മം കൊണ്ടല്ല, സ്വഭാവം കൊണ്ടാവണം ജാതി നിശ്ചയിക്കേണ്ടതെന്ന് മാതാ അമൃതാനന്ദമയി മഠം മുഖ്യ കാര്യദർശി സ്വാമി പൂർണാമൃതാനന്ദ പുരി. വൈക്കം ഗൗരീ ശങ്കരം ഓഡിറ്റോറിയത്തിൽ നടക്കുന്ന ഹിന്ദു ഐക്യവേദിയുടെ 21- മത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള ഹിന്ദു നേതൃസമ്മേളനം ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈശ്വര സൃഷ്ടിയിൽ എല്ലാത്തിനും മഹിമയുണ്ടെന്നും. എല്ലാ സൃഷ്ടിയിലും പൂർണ സ്വരൂപനായിട്ടാണ് ഈശ്വരൻ നിലകൊള്ളുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻ്റ് കെ.പി. ശശികല ടീച്ചർ ചടങ്ങിൽ അധ്യക്ഷയായി. ഗായിക വൈക്കം വിജയലക്ഷ്മി, എം.കെ. കുഞ്ഞോൽ അഡ്വ. വി. പത്മനാഭൻ, സ്വാമി ശിവകുമാര ശർമ്മ, പ്രേമാനന്ദ സ്വാമി, ഹിന്ദു ഐക്യവേദി വർക്കിംഗ് പ്രസിഡൻ്റ് വത്സൻ തില്ലങ്കേരി, ഇ.എസ്. ബിജു, ആർ.വി.ബാബു, വൈക്കം സത്യഗ്രഹ നായകൻ ടി. കെ. മാധവൻ്റെ ചെറുമകൻ എൻ.ഗംഗാധരൻ, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു. മൂന്ന് ദിവസം നീണ്ടു നിന്ന സമ്മേളനം ഞായറാഴ്ച സമാപിക്കും.
Follow us on :
Tags:
More in Related News
Please select your location.