Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാർഡിലെ കുട്ടികൾക്ക് പഠനോപകരണങ്ങളുമായി ഈ വർഷവും ലീമയെത്തി

23 May 2024 08:59 IST

Anvar Kaitharam

Share News :

വാർഡിലെ കുട്ടികൾക്ക് പഠനോപകരണങ്ങളുമായി ഈ വർഷവും ലീമയെത്തി


പറവൂർ: വൈപ്പിൻകരയിലെ പള്ളിപ്പുറം പഞ്ചായത്ത് 19-ാം വാർഡ് മെമ്പറാണ് ലീമ ജിജിൻ. കഴിഞ്ഞ 4 വർഷമായി അദ്യയന വർഷം ആരംഭിക്കുന്നതിനു മുമ്പേ പഠനോപകരണങ്ങളുമായി നേഴ്സറി മുതൽ പത്തുവരെ പഠിക്കുന്ന വാർഡിലെ കുട്ടികളുടെ വീട്ടിൽ എത്തുന്നത് ലീമയുടെ പതിവാണ്. ഈ വർഷം ഒരു വീട്ടിൽ ഒരു കുട പദ്ധതിയുമായാണ് ലീമ കുട്ടികളെ തേടി എത്തിയത്. 

ഓളാട്ടുപുറത്ത് ചീക്കു ജോയിയുടെ സ്മരണയ്ക്കായി അദ്ദേഹത്തിൻ്റെ മകൻ രാജുമായി ചേർന്ന് നടപ്പിലാക്കിയ പദ്ധതിയാണിത്. ഇതിൻ്റെ ഉദ്ഘാടനം പള്ളിപ്പുറം സ്നേഹ അങ്കണവാടിയിൽ പള്ളിപ്പുറം മഞ്ഞു മാത ബസലിക്ക വികാരി റെക്ടർ ഫാദർ ആൻ്റണി കുരിശ്ശിങ്കൽ നിർവ്വഹിച്ചു. ലീമ ജിജിൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ എം.ജി. സാനന്ദൻ, ഷിജിൻ കണ്ണാത്തുശ്ശേരി, വേണുഗോപാൽ എടക്കാട്ട്, മഞ്ഞു മാതാ ബസലിക്ക കുടുംബയൂണിറ്റ് കേന്ദ്രസമിതി പ്രസിഡണ്ട് വി.എക്സ്: റോയ്, വൈപ്പിൻ റോട്ടറി ക്ലബ്ബ് മുൻ പ്രസിഡണ്ട്: വി.എസ്. സോണി രാജ്, അങ്കണവാടി അധ്യാപിക സന്ധ്യ, വി.എസ്‌ സോളി രാജ്, സി ആർ സുനിൽ, സുരേഷ് പുറക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News