Thu Jun 26, 2025 12:34 AM 1ST
Location
Sign In
08 Jul 2024 14:44 IST
Share News :
മേപ്പയ്യൂർ : ഡിവൈഎഫ്ഐ മേപ്പയ്യൂർ സൗത്ത് മേഖലാ കമ്മിറ്റി നേതൃത്വത്തിൽ നടത്തുന്ന സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനത്തിന് തുടക്കമായി. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം പേരാമ്പ്ര എം എൽ എ ടി.പി. രാമകൃഷ്ണൻ നിർവ്വഹിച്ചു.
വിവിധ മേഖലകളിലെ വിദഗ്ധരായ അധ്യാപകരാണ് ക്ലാസുകൾ നയിക്കുന്നത്.നിലവിൽ എല്ലാ
ഞായറാഴ്ചകളിലും എൽഡിസി, ജനറൽ പി.എസ്.സി എന്നിവയെ മുൻ നിർത്തിയുള്ള പരിശീലനമാണ് നൽകുന്നത്. തീർത്തും സൗജന്യമായാണ് ഇത്തരം ഒരു പരിപാടിക്ക് ഡിവൈഎഫ്ഐ നേതൃത്വം നൽകുന്നത്.
മേഖലാ പ്രസിഡന്റ് അനുപം ചന്ദ് അധ്യക്ഷത വഹിച്ചുമേഖലാ സെക്രട്ടറി അമൽ ആസാദ് ,സിപിഐ (എം ) ഏരിയ കമ്മിറ്റി അംഗം കെ.രാജീവൻ,ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി വി.കെ. അമർ ഷാഹി, വി.പി.ബിജിത്ത് ,എൻ.ലിജീഷ് ,ബി.ആർ.ആകാശ് ,,സി.എം.സുബീഷ്,നീരജ് ,ആദിൽ,ധനിക് എന്നിവർ സംസാരിച്ചു.പ്രശസ്ത പരീക്ഷാ പരിശീലകൻ ശ്രീജിഷ് മണിയൂർ ഇന്നത്തെ ക്ലാസ്സിന് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.