Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Mar 2025 17:38 IST
Share News :
കുന്ദമംഗലം: കുന്ദമംഗലം മെഡി മാളിന് കീഴിലുള്ള മൈൻഡ് കെയർ സൈക്കോളജിക്കൽ വെൽനെസ്സ് ആൻഡ് ട്രെയിനിങ് സെന്റർ
മെഡിക്കൽ- എൻജിനീയറിങ് എൻട്രൻസ് കോച്ചിംഗ് ക്ലാസുകൾ (NEET -KEAM) ആരംഭിച്ചതായി ബന്ധപ്പെട്ടവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഡോക്ടർസിന്റെയും MBBS സ്റ്റുഡൻസിന്റെയും സൈക്കോളജിസ്റ്റിന്റെയും നേതൃത്വത്തിലാണ് ക്ലാസുകൾ നടത്തുന്നത്. ഇതിന്റെമുന്നോടിയായി
ഏപ്രിൽ 1,2, 3 തീയതികളിൽ മെഡിമാളിൽ വെച്ച് ഫ്രീ മോക്ക് ടെസ്റ്റ് പരീക്ഷയും ഓറിയന്റേഷൻ ക്ലാസും നടത്തുന്നു. ഫ്രീ മോക്ക് ടെസ്റ്റ് റാങ്ക് സ്കോറിന് അനുസരിച്ച് ഓരോ വിദ്യാർത്ഥികൾക്കും 100% വരെ സ്കോളർഷിപ്പ് നൽകുന്നു. ക്ലാസുകളിൽ ഓരോ വിദ്യാർത്ഥിക്കും പ്രത്യേക പഠന മാനസിക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടി, 25 കുട്ടികൾ വീതമുള്ള മൈക്രോ യൂണിറ്റ് ക്ലാസുകളിൽ ഉൾപ്പെടുത്തി സൈക്കോളജിസ്റ്റുകളുടെ നേതൃത്വത്തിൽ പ്രത്യേകം ഊന്നൽ കൊടുത്ത് വിദ്യാർത്ഥികളെ തയ്യാറാക്കുന്ന രീതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
മിടുക്കരും സാമ്പത്തിക സാമൂഹിക പിന്നോക്കാവസ്ഥയിലുള്ളവരുമായ വിദ്യാർത്ഥികൾക്ക് പ്രത്യേകം സ്കോളർഷിപ്പും നൽകുന്നു.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ സൗകര്യങ്ങളും ഉണ്ടായിരിക്കുന്നതാണ്.ഡോക്ടേഴ്സിന്റെയും MBBS സ്റ്റുഡൻസിന്റെയും നിരന്തരമായ മെന്ററിങ് ഓരോ വിദ്യാർത്ഥികളുടേയും കഴിവുകൾ കൂടുതൽ പരിപോഷിപ്പിക്കുവാൻ ഉപകരിക്കും., പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്ക് എൻട്രൻസ് ഓറിയൻറ്റഡ് ഇൻഗ്രേറ്റഡ് ക്ലാസുകളും നൽകുന്നു. കുട്ടികൾക്ക്ഏപ്രിൽ 1, 2, 3 തിയ്യതികളിലെ ഏതെങ്കിലും ഒരു ദിവസം രാവിലെ 10 മണി മുതൽ 12 മണി വരെയു ള്ള മോക്ക് ടെസ്റ്റ് ആൻഡ് ഓറിയന്റേഷൻ ക്ലാസ്സിൽ പങ്കെടുക്കാവുന്നതാണ്. പത്രസമ്മേളനത്തിൽ മൈൻഡ് കെയർ ഡയറക്ടർമാരായ പി. പി അനിൽ കുമാർ ( കൺസൾട്ടൻസ് സൈക്കോളജിസ്റ്റ് ) കെ എം സുമേഷ് ( സൈക്കോളജിക്കൽ കൗൺസിലർ) അലീന ബിജു ( പ്രോഗ്രാം കോഡിനേറ്റർ) എന്നിവർ പങ്കെടുത്തു. രെജിസ്ട്രേഷന് 799 4535 685, 7736 445 685 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Follow us on :
More in Related News
Please select your location.