Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള ഭരണം നാഥാനില്ലാത്ത അവസ്ഥയിൽ : മനോജ് എടാണി

25 May 2024 17:11 IST

Preyesh kumar

Share News :

പേരാമ്പ്ര: കേരളാ ഭരണം സമസ്ത മേഖലയിലും തകർന്ന് നാഥനില്ലാത്ത അവസ്ഥയിലായെന്ന്

ഐ എൻ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എടാണി പറഞ്ഞു .സർക്കാറിന്റെ കയ്യിൽ ഒന്നിനും പണമില്ലാതെ പെൻഷനും ശമ്പളവും പോലും നൽകാൻ പറ്റാത്ത അവസ്ഥയിലാണ് .സമുഹിക സുരക്ഷ പെൻഷനും തൊഴിലുറപ്പ് കൂലിയും ,വിരമിച്ച അംഗൻവാടി ടീച്ചർമാരുടെയും പെൻഷൻ പോലും നൽകാതെ തൊഴിലാളികളെയും ബുദ്ധിമുട്ടിക്കുകയാണ് .ഉദ്യാഗസ്ഥർ സകല മേഖലകളിലും പക്ഷപാതിത്തം കാണിക്കുന്നതായും അദ്ദേഹം ആരോപിച്ചു. ഐ.എൻടിയുസി അരി ക്കുളം മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .


ഐ.എൻ ടി യു സി മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് എടച്ചേരി അദ്ധ്യക്ഷത വഹിച്ചു .ജില്ലാ സെക്രട്ടറി വി.വി. ദിനേശൻ മുഖ്യപ്രഭാഷണം നടത്തി .ഐ.എൻ.ടി.യു.സി വനിതാ വിംഗ് ജില്ലാ സെക്രട്ടറി ഗിരിജ ശശി ,ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി ശ്രീധരൻ കണ്ണമ്പത്ത് ,മഹിള കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് പി.എം .രാധടീച്ചർ.രാമചന്ദ്രൻ ചിത്തിര. എസ്. മുരളിധരൻ , റിയാസ് ഊട്ടേരി ,പി.എം. കുഞ്ഞിരാമൻ ,കെ.കെ. ബാലൻ ,അനിൽ കുമാർ അരിക്കുളം ,സൗദ കുറ്റിക്കണ്ടി എന്നിവർ സംസാരിച്ചു .കെ. ശ്രീകുമാർ സ്വാഗതവും ശബരി നന്ദിയും പറഞ്ഞു .

Follow us on :

Tags:

More in Related News