Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാന സർക്കാരിൻ്റെ പുതിയ വിദേശ മദ്യ ഷാപ്പുകള്‍ തുറക്കാനുള്ള നീക്കം ഉപേക്ഷിക്കണം; ചെത്തുതൊഴിലാളി യൂണിയന്‍ എ. ഐ.ടി. യു. സി

31 Oct 2024 23:24 IST

santhosh sharma.v

Share News :

വൈക്കം: സംസ്ഥാനത്ത് പുതിയ വിദേശ മദ്യ ഷാപ്പുകള്‍ തുറക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ (എഐടിയുസി) ജനറല്‍ബോഡി യോഗം പ്രമേയത്തിലൂടെ സര്‍ക്കാരിനോടും കോര്‍പ്പറേഷനോടും ആവശ്യപ്പെട്ടു. 2022 ല്‍ അനുവാദം നല്‍കിയ പുതിയ ബിവറേജസ് ഔട്ട്ലെറ്റുകള്‍ ട്രേഡ് യൂണിയനുകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മരവിപ്പിച്ചിരുന്നതാണെങ്കിലും കേരളത്തില്‍ വ്യാപകമായി ബാറുകളും ബിവറേജസിന്റെ പുതിയ മദ്യശാലകള്‍ തുറക്കുകയും ചെയ്യുന്നത് ദൂരവ്യാപകമായ ദൂഷ്യഫലം ഉണ്ടാക്കുന്നതാണെന്നും, പരമ്പരാഗത വ്യവസായമായ കള്ള് ചെത്ത് വ്യവസായം ഇപ്പോള്‍ നേരിടുന്ന തകര്‍ച്ച സമ്പൂര്‍ണമാക്കുകയും ചെയ്യുമെന്നും യോഗം വിലയിരുത്തി. ആയിരക്കണക്കിന് ചെത്തുതൊഴിലാളികളും മറ്റ് ഷാപ്പ് ജീവനക്കാരും പണിയെടുക്കുന്ന കള്ള് ചെത്ത് വ്യവസായത്തെ സംരക്ഷിക്കേണ്ട ബാധ്യതയില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറരുതെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അവകാശദിനത്തിന്റെ ഭാഗമായി വൈക്കത്ത് ചേര്‍ന്ന ജനറല്‍ബോഡി യോഗം യൂണിയന്‍ പ്രസിഡന്റ് അഡ്വ. വി.ബി ബിനു ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍ അധ്യക്ഷത വഹിച്ചു. പി.ജി തൃഗുണസെന്‍, ഡി രഞ്ജിത് കുമാര്‍, പി.ആര്‍ ശശി, കെ.എ രവീന്ദ്രന്‍, ബി രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Follow us on :

More in Related News