Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 May 2024 21:27 IST
Share News :
ചാവക്കാട്:പുന്ന ശ്രീഅയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ 18-ാമത് പ്രതിഷ്ഠാ ദിന മഹോത്സവവും,ഭദ്രകാളി ദേവിയുടെ പ്രതിഷ്ഠാ കര്‍മ്മവും ഭക്തിസാന്ദ്രമായി നടന്നു.പുലര്‍ച്ചെ അഞ്ചിന് നടതുറക്കല്‍,ഗണപതിഹോമം,വിശേഷാൽ പൂജകൾ എന്നിവ ഉണ്ടായി.ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ഡോ.ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാട് ഭദ്രകാളി ദേവിയുടെ പ്രതിഷ്ഠാകര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു.ക്ഷേത്രത്തില്‍ അയ്യപ്പ,സുബ്രഹ്മണ്യ,ഗണപതി പ്രതിഷ്ഠയ്ക്ക് പുറമെയാണ് ഇപ്പോൾ ഭദ്രകാളിക്കും പ്രതിഷ്ഠ നടത്തിയത്.വാദ്യകലാകാരന് ഗുരുവായൂര്‍ ഗോപന് മാരാര്‍ നയിച്ച വാദ്യമേളങ്ങളോടെ ഗജവീരന്റെ അകമ്പടിയോടെ തിടമ്പെഴുന്നള്ളിപ്പും ഉണ്ടായിരുന്നു.ഗജവീരന് മുള്ളത്ത് ഗണപതിയാണ് തിടമ്പേറ്റിയത്.താഴിശ്ശേരി കുടുംബ ക്ഷേത്രത്തില്‍ നിന്നും ശിങ്കാരിമേളം,ഉടുക്കുംപാട്ട്,സ്വാമി തുള്ളലും,രുദ്ര ഉത്സവാഘോഷ കമ്മിറ്റിയുടെ പൂരം വരവ്,തുടര്‍ന്ന് പേരകം നവയുഗയുടെ എഴുന്നള്ളിപ്പ് എന്നിവയും ഉണ്ടായിരുന്നു.ക്ഷേത്രം രക്ഷാധികാരി മോഹന്‍ദാസ് ചേലനാട്ട്,പ്രസിഡന്റ് പി.യതീന്ദ്രദാസ്,ജനറല്‍ സെക്രട്ടറി വി.പ്രേംകുമാര്‍,വൈസ് പ്രസിഡന്റ് വി.എ.സിദ്ധാർത്ഥൻ,സെക്രട്ടറിമാരായ ഇ.വി.ശശി,പി.സി.വേലായുധന്,ട്രസ്റ്റ് ബോർഡ് മെമ്പർ സി.കെ.ബാലകൃഷ്ണന് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.