Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാധ്യമ സ്വാതന്ത്ര്യത്തിന് വിലങ്ങ് വെക്കരുത്: ഐ.ആർ.എം.യു

27 May 2024 22:33 IST

Preyesh kumar

Share News :

കോഴിക്കോട്: ആതിരപ്പള്ളിയിൽ ദൃശ്യമാധ്യമ പ്രവർത്തകനെതിരായ കിരാതമായ പൊലീസ് നടപടിയിൽ ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂനിയൻ (ഐ.ആർ.എം.യു) കോഴിക്കോട് ജില്ലാ കമ്മിറ്റി ശക്തിയായി പ്രതിഷേധിച്ചു.വാർത്തകൾ പുറം ലോകത്തെത്തിക്കാൻ പ്രതിബദ്ധതയോടെ തൊഴിലെടുക്കുന്ന മാധ്യമ പ്രവർത്തകർക്കെതിരായ ഇത്തരം അതിക്രമങ്ങൾ വെച്ചുപൊറുപ്പിക്കാനാ

വാത്തതാണ്.


നിയമപരമായ നടപടികളൊന്നും പാലിക്കാതെ  മാധ്യമ പ്രവർത്തകനായ റൂബിൻ ലാലിനെ അന്യായമായി അറസ്റ്റ് ചെയ്ത് ലോക്കപ്പിൽ നഗ്നനാക്കി മർദ്ദിക്കുകയും കടുത്ത മനുഷ്യാവകാശ ലംഘനം നടത്തുകയും ചെയ്ത പൊലീസ് ഓഫീസർക്കെതിരെ കർശന നടപടിയെടുക്കാൻ ആഭ്യന്തര വകുപ്പ് തയ്യാറാകണം.


സ്വതന്ത്രമാധ്യമ പ്രവർത്തനത്തിനെതിരായ പൊലീസിൻ്റെ നരനായാട്ട് ജനാധിപത്യ കേരളത്തിന് അപമാനമാണ്. ക്രിമിനലുകളെ പോലെ പെരുമാറുന്ന പൊലീസ് ജനാധിപത്യത്തിന് ഭൂഷണമല്ല .ഇത്തരക്കാരെ സർവീസിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി ഇച്ഛാശക്തി കാണിക്കണമെന്ന് ഐ. ആർ.എം.യു ആവശ്യപ്പെട്ടു.




Follow us on :

Tags:

More in Related News