Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Aug 2024 18:37 IST
Share News :
വടക്കാഞ്ചേരി.രക്ഷാബന്ഡൻ ദേശീയ തലത്തിൽ രാഷ്ട്രപതിക്കൊപ്പം ആഘോഷിക്കാൻ അവസരം ലഭിച്ചതിൻ്റെ ആഹ്ലാദത്തിലാണ് തൃശ്ശൂർ പുറനാട്ടുകര പി എം ശ്രീ കേന്ദ്രീയ വിദ്യാലയം.വിദ്യാലയത്തിൽ നിന്നും അഞ്ച് വിദ്യാർത്ഥികൾക്കാണ് രാഷ്ട്രപതിക്കൊപ്പം പങ്കെടുക്കാനുള്ള സൗഭാഗ്യം ലഭിച്ചത്.
ഓഗസ്റ്റ് 19-ന്, നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൌപതി മുർമുവിനൊപ്പം, രക്ഷാബന്ധൻ ഉത്സവം ആഘോഷിക്കുന്നതിനാണ് തൃശ്ശൂരിലെ പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തിലെ അഞ്ചു വിദ്യാർത്ഥികൾക്ക് അത്യപൂർവ്വമായ അവസരം ലഭിച്ചത്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 40 സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് മാത്രം ലഭിച്ച ഈ അവസരത്തിന്, കേരളത്തിൽ നിന്നു ഈ അഞ്ചുപേർ മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
രാഷ്ട്രപതിക്കൊപ്പം
രക്ഷാബന്ധന്‍ ആഘോഷിക്കാന്‍ രാഷ്ട്രപതി ഭവനില്‍ എത്തിയത് തൃശ്ശൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥികളായ ശ്രാവ്യ വിജേഷ്, ആമ്പല്‍ ദീപക്, നൈനിക എന്‍ എസ്, ജ്വാലാ അമൃത, ദ്രുപത് സനല്‍ എന്നിവരായിരുന്നു,
അധ്യാപിക ലിസ്സിമൂക്കന് ഒപ്പം എത്തിയത്.
പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് ലഭിച്ച ഈ അപൂർവ്വ നേട്ടത്തിൻ്റെ ആഹ്ലാദത്തിലാണ് വിദ്യാലത്തിലെ മറ്റ് വിദ്യാർത്ഥികളും, അദ്ധ്യാപകരും, നാടുകാരും.
Follow us on :
Tags:
More in Related News
Please select your location.