Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പീഡനക്കേസ്; ആരോപണം ഉന്നയിച്ച ദിവസങ്ങളില്‍ നിവിന്‍ കൊച്ചിയിലെന്ന് അവകാശപ്പെടുന്ന ബില്‍ പുറത്ത്

05 Sep 2024 20:27 IST

- Enlight Media

Share News :

കൊച്ചി: നിവിന്‍ പോളിക്കെതിരായ പീഡനപരാതിയില്‍ യുവതി ആരോപണം ഉന്നയിച്ച ദിവസങ്ങളില്‍ നടന്‍ കൊച്ചിയിലായിരുന്നുവെന്ന് അവകാശപ്പെടുന്ന ബില്ലുകൾ പുറത്ത്. ദുബായിയില്‍ വെച്ച് 2023 ഡിസംബര്‍ 15ന് ഹോട്ടല്‍മുറിയില്‍ പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരി ആരോപണം ഉന്നയിച്ചത്. എന്നാല്‍ 2023 ഡിസംബര്‍ 14,15 തീയതികളില്‍ കൊച്ചിയിലെ ക്രൗണ്‍പ്ലാസയില്‍ താമസിച്ചതിന്റെ ഹോട്ടല്‍ ബില്‍ നടനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പുറത്തുവിട്ടു. 

തൊടുപുഴ സ്വദേശിയാണ് നടന്‍ നിവിന്‍പോളിക്കെതിരേ പീഡനാരോപണം ഉന്നയിച്ചത്. ദുബായിയില്‍ വെച്ച് 2023 ഡിസംബര്‍ 15ന് ഹോട്ടല്‍മുറിയില്‍ പീഡിപ്പിച്ചുവെന്നാണ് യുവതി ആരോപിച്ചത്. 

അന്ന് നവിൻ എനിക്കൊപ്പമുണ്ടായിരുന്നു- വിനീത് ശ്രീനിവാസൻ

2013 ഡിസംബര്‍ 14ന് 2.30ന് കൊച്ചിയിലെ ക്രൗണ്‍പ്ലാസയില്‍ താമസിക്കുകയും 15ാം തീയതി 4.30 ഹോട്ടലില്‍ നിന്ന് ഹോട്ടലില്‍ നിന്ന് ചെക്കൗട്ട് ചെയ്യുകയും ചെയ്തതായാണ് ബില്ലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 

Follow us on :

More in Related News