Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വായനവാരം സമാപനം :കോണോട്ട്സ്കൂളിൽ പത്ര പ്രദർശനം

27 Jun 2024 15:51 IST

- Koya kunnamangalam

Share News :

കുന്ദമംഗലം :വായനവാരം സമാപനത്തോടനുബന്ധിച്ച് കൊണോട്ട് എ എൽ പി സ്കൂളിൽ പത്രങ്ങളുടെയും ബാല പ്രസിദ്ധീകരണങ്ങളുടെയും പ്രദർശനം സംഘടിപ്പിച്ചു. ഇത്കുട്ടികൾക്കും രക്ഷിതാക്കൾക്കും പുതിയ കാഴ്ചകൾ സമ്മാനിച്ചു.

മലയാളത്തിലും വിവിധ ഭാഷകളിലുമായി ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി പുറത്തിറങ്ങിയ നൂറിലേറെ വാർത്താ പത്രങ്ങൾ,വിവിധ ഭാഷകളിൽ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ബാല മാസികകൾ തുടങ്ങിയവ പ്രദർശനത്തിൽ ഉണ്ടായിരുന്നു.

പ്രദർശനോദ്ഘാടനം വാർഡ് മെമ്പർ ലിനി എം കെ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് ജിതേഷ് മലയിൽ അധ്യക്ഷത വഹിച്ചു,കാനാത്ത് ചന്ദ്രൻ,ടി സന്തോഷ് കുമാർ, ബിജു തൂമ്പറ്റ, സഹാദത്ത് സി.എം എന്നിവർ പങ്കെടുത്തു.സ്കൂൾ ഹെഡ്മിസ്ട്രസ് സീന. സി,അധ്യാപകരായ മോളി പി എം , ഷിജി പി ,മുഹമ്മദലി ടി ,സൽമ എൻ എസ്,ഡെനി ഡേവിഡ് , അസ്ന എന്നിവർ നേതൃത്വം നൽകി.എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.വായനാവാരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സര വിജയികൾക്ക് വാർഡ് മെമ്പർ സമ്മാനങ്ങൾ വിതരണം ചെയ്തു.

Follow us on :

More in Related News